കോഴിക്കോട്: ( www.truevisionnews.com ) 27 ലിറ്റർ മാഹി മദ്യം സ്‌കൂട്ടറിൽ കടത്തിയ തിക്കോടി സ്വദേശിയ്ക്കെതിരെ കേസ്. പാലൂർ പാലോളി വീട്ടിൽ ചന്ദ്രൻ (ജാനി)നെതിരെയാണ് അബ്‌കാരി ആക്ട് പ്രകാരം കേസെടുത്തത്.
ഇന്ന് വൈകുന്നേരം 4.15ന് തിക്കോടി ഭാഗത്തുനിന്നാണ് സ്‌കൂട്ടറിൽ മദ്യവുമായി ഇയാളെത്തിയത്.
എക്സൈസ് സംഘത്തെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രജിത്ത്.വിയും പാർട്ടിയുമാണ് പരിശോധന നടത്തിയത്.
KL 56 L 1745 നമ്പർ സ്‌കൂട്ടറിലാണ് ഇയാൾ മദ്യം കടത്തിയത്. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാർട്ടിയിൽ ഗ്രേഡ് എ.ഇ.ഐമാരായ ബാബു.പി.സി. പ്രവീൺ ഐസക്ക്.പി.ടി, വിശ്വനാഥൻ, സി.ഇ.ഒമാരായ രതീഷ്, വിവേക് മിനേഷ് ഡബ്ല്യ.സി.ഇ.ഒ മാരായ ശ്രീജില, ദീപ്തി, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
#Attempt #smuggle #27 #liters #mahi #liquor #scooter #native #Kozhikode #left #vehicle #drowned #after #seeing #excise #team