#arrest | പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

#arrest | പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
Oct 12, 2024 09:36 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com)  പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡന ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ.

നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാർ (33) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഢംബര ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് യുവതിയെ നിരന്തരം പണത്തിനായി ഇയാൾ ബ്ലാക്ക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും പണം കിട്ടാതെ വന്നതോടെയാണ് എക്സ് - ടെലഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലും ചില സൈറ്റുകളിലും പീഡനദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയുമായിരുന്നു.

ഇത് തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശിനിയായ യുവതി തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ഇയാളിൽ നിന്ന് ദൃശ്യങ്ങളുള്ള ലാപ് ടോപ്പും മൊബൈലും പിടിച്ചെടുത്തു. ബലാൽസംഗത്തിനും ഐടി ആക്ടും അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

ലാപ്ടോപ്പും, മൊബൈലും പരിശോധിച്ചതിൽ നിന്നും സമാനമായ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സമാനരീതിയിൽ മറ്റു സ്ത്രീകളെയും ഇയാൾക്ക് ഇരയാക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Feigning #love #young #woman #came #hotel room #molested #her #young #man #under #arrest

Next TV

Related Stories
#remand |  മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

Dec 28, 2024 05:08 PM

#remand | മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​റ​മെ​യോ...

Read More >>
#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

Dec 28, 2024 04:36 PM

#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

അത് ശരയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ...

Read More >>
#lottery |  80 ലക്ഷം ആരുടെ പോക്കറ്റിൽ?   ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 28, 2024 04:16 PM

#lottery | 80 ലക്ഷം ആരുടെ പോക്കറ്റിൽ? ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 686 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം...

Read More >>
#KozhikodeDMO | ഹൈക്കോടതി ഉത്തരവിലൂടെ തൻ്റെ ഭാഗം ശരിയെന്ന് തെളിഞ്ഞു; കോഴിക്കോട് ഡിഎംഒ എൻ രാജേന്ദ്രൻ ചുമതലയേറ്റു

Dec 28, 2024 04:05 PM

#KozhikodeDMO | ഹൈക്കോടതി ഉത്തരവിലൂടെ തൻ്റെ ഭാഗം ശരിയെന്ന് തെളിഞ്ഞു; കോഴിക്കോട് ഡിഎംഒ എൻ രാജേന്ദ്രൻ ചുമതലയേറ്റു

ഇന്നലെയാണ് എൻ രാജേന്ദ്രന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായത്. ഇതിൻറെ പശ്ചാത്തലത്തിലാണ് ഡിഎംഒ ആയി ഇന്ന്...

Read More >>
Top Stories