#rape | യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു, അന്വേഷണം

#rape | യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു, അന്വേഷണം
Oct 12, 2024 10:53 AM | By Susmitha Surendran

ദില്ലി: (truevisionnews.com) 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു. തെക്കുകിഴക്കൻ ദില്ലിയിലെ സരായ് കാലേ ഖാനിലാണ് സംഭവം .

പുലർച്ചെ 3.30 ഓടെയാണ് റോഡരികിൽ യുവതിയെ ചോരയിൽ കുളിച്ച നിലയിൽ ഒരു നാവിക സേന ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറച്ചുകാലമായി ദില്ലിയിലാണ് യുവതി താമസിക്കുന്നത്. ചോരയിൽ കുളിച്ച മുഷിഞ്ഞ ചുരിദാർ ധരിച്ച് അവശ നിലയിലായിരുന്നു യുവതി.

ജനനേന്ദ്രിയത്തിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നഴ്സിംഗ് കോഴ്സ് കഴിഞ്ഞ യുവതി ഒരു വർഷം മുമ്പാണ് ജോലിക്കായി ദില്ലിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് മാസം മുമ്പ് മാതാപിതാക്കൾ ദില്ലിയിലെത്തി യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ യുവതി നാട്ടിലേക്ക് തിരികെ പോകാൻ തയ്യാറായിരുന്നില്ല.

ഒരുമാസം മുമ്പ് യുവതിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഇതോടെ വീട്ടുകാരുമായുള്ള ബന്ധവും ഇല്ലാതായി. പണം തീർന്നതോടെ താമസിക്കാനും ഇടമില്ലാതായി.

കഴിഞ്ഞ രണ്ട് ദിവസമായി യുവതി തെരുവിലാണ് കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി യുവതി അലഞ്ഞ് നടക്കുന്നതും നഗരത്തിലെ എടിഎമ്മിനടുത്ത് കിടന്നുറങ്ങുന്നതും സിസിടിവികളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ആക്രമികളെക്കുറിച്ച് വിവരം നൽകാൻ യുവതിക്കായിട്ടില്ലെന്നും ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം വിശദമായി മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. സിസിടിവികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

#34year #old #woman #raped #left #roadside.

Next TV

Related Stories
#murder | ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അരുംകൊല സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ

Oct 13, 2024 03:29 PM

#murder | ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അരുംകൊല സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ

ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പടിഞ്ഞാറൻ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം...

Read More >>
#crime |  വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് മകളെ കൊല്ലാൻ; വിവാഹം കഴിക്കാമെന്ന് യുവതിയുടെ വാഗ്ദാനം, അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

Oct 12, 2024 02:29 PM

#crime | വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് മകളെ കൊല്ലാൻ; വിവാഹം കഴിക്കാമെന്ന് യുവതിയുടെ വാഗ്ദാനം, അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

പതിനേഴുകാരികാരിയായ മകളുടെ സ്വഭാവം ശരിയല്ലെന്നു വിശ്വസിച്ചാണ്‌ അൽക വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്....

Read More >>
#attack | അനുസരണ കാട്ടിയില്ല, 10 വയസുള്ള മകളെ  ക്രൂരമായി മർദ്ദിച്ചു, അച്ഛൻ അറസ്റ്റിൽ

Oct 12, 2024 12:42 PM

#attack | അനുസരണ കാട്ടിയില്ല, 10 വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ചു, അച്ഛൻ അറസ്റ്റിൽ

45 കാരനായ ഗോവിന്ദ് റായ് റൈക്വാർ ആണ് 10 വയസുള്ള മകളെ മർദ്ദിച്ചതിന്...

Read More >>
#Crime | ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു; ഡ്യൂട്ടിക്കിടെ ലോക്കോ പൈലറ്റിനെ അജ്ഞാതൻ കൊലപ്പെടുത്തി

Oct 11, 2024 03:53 PM

#Crime | ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു; ഡ്യൂട്ടിക്കിടെ ലോക്കോ പൈലറ്റിനെ അജ്ഞാതൻ കൊലപ്പെടുത്തി

റെയിൽവേ അധികൃതരും ലോക്കൽ പൊലീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് ജീവനക്കാർ...

Read More >>
#Baby | അമ്മ ദീർഘനാളായി അസുഖബാധിത; രോഗം ഭേദമാകാൻ പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

Oct 10, 2024 01:53 PM

#Baby | അമ്മ ദീർഘനാളായി അസുഖബാധിത; രോഗം ഭേദമാകാൻ പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

അതേസമയം കുട്ടിയെ കൊലപ്പെടുത്താന്‍ ഉപദേശിച്ച മന്ത്രവാദി ഹരേന്ദ്രയ്ക്കു വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയതായി പൊലീസ്...

Read More >>
Top Stories