#CKrishnaKumar | ‘സൂര്യനുദിക്കും, താമരവിരിയും’; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ

#CKrishnaKumar | ‘സൂര്യനുദിക്കും, താമരവിരിയും’; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ
Nov 23, 2024 06:50 AM | By VIPIN P V

പാലക്കാട് : (truevisionnews.com) വിജയപ്രതീക്ഷ പങ്കുവെച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.

ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്ന് എംഎൽഎ ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ട്, ആത്മവിശ്വാസത്തിലാണ്.

പാലക്കാട് നഗരസഭയിൽ 8,000 മുതൽ 10,000 വോട്ടിന് ലീഡ് ചെയ്യും. പാലക്കാട്ടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് യാതൊരു എതിർപ്പും ബിജെപിയോടില്ല. അവർക്കിടയിലെ വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തിട്ടുണ്ട്.

പാലക്കാട്ടെ ബിജെപി നേതാക്കൾക്ക് അവരുടെ ഒപ്പം നിന്ന ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സൂര്യനുദിക്കുമ്പോൾ താമരവിരിയുമെന്നും സി കൃഷ്‌ണകുമാർ കൂട്ടിച്ചേർത്തു.

അതേസമയം പാലക്കാട് പൊളിറ്റിക്കല്‍ വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വിഭാഗത്തിന്റെ 6000 വോട്ടുകള്‍ കൂടി ലഭിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. കുറഞ്ഞത് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയത് ബിജെപിയുടെ സംഘടന കെട്ടുറപ്പിനെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത് എന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

ബൂത്ത് കണക്കുകള്‍ക്കപ്പുറം ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്ന് നേതൃത്വങ്ങള്‍ക്ക് നന്നായി അറിയാം,അതുകൊണ്ട് പെട്ടിപൊട്ടും വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും.

ഓരോ വോട്ടും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് പാലക്കാട്ടെ മൂന്ന് മുന്നണികളും. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്.

കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ വിജയിച്ച് കഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ പറഞ്ഞിരുന്നു.

ഭൂരിപക്ഷം പറയാനില്ലെങ്കിലും നാളെ പകല്‍ പാലക്കാട് യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങിയിരിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.

#rising #sun #blooming #lotus #BJP #MLA #from #Kerala #KrishnaKumar

Next TV

Related Stories
#umathomas | ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

Jan 4, 2025 01:06 PM

#umathomas | ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

അടുത്തദിവസം തന്നെ വെന്‍റിലേറ്റർ സഹായം പൂർണമായി നീക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ....

Read More >>
#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

Jan 4, 2025 12:21 PM

#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നവീൻ ബാബുവിന്‍റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു...

Read More >>
#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍  കുറ്റക്കാര്‍

Jan 4, 2025 12:11 PM

#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ...

Read More >>
#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

Jan 4, 2025 12:08 PM

#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Jan 4, 2025 11:59 AM

#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു...

Read More >>
#mosquitofound |  പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

Jan 4, 2025 11:55 AM

#mosquitofound | പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു....

Read More >>
Top Stories