#PVAnvar | ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കുടുംബത്തെ ഇന്ന് പി വി അൻവർ സന്ദർശിക്കും

#PVAnvar  |  ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കുടുംബത്തെ ഇന്ന് പി വി അൻവർ സന്ദർശിക്കും
Oct 12, 2024 08:54 AM | By Susmitha Surendran

കാസർകോട്: (truevisionnews.com)  ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ഡ്രൈവര്‍ അബ്ദുല്‍ സത്താറിൻ്റെ കുടുംബത്തെ ഇന്ന് പി വി അൻവർ എംഎൽഎ സന്ദർശിക്കും.

രാവിലെ ഡിഎംകെ പ്രവർത്തകർക്കൊപ്പം മംഗലാപുരത്തെ വീട്ടിൽ എത്തും എന്നാണ് അൻവർ അറിയിച്ചത്. പൊലീസിന്റെ പീഡനത്തിൽ മനംനൊന്താണ് അബ്ദുൾ സത്താർ ആത്മഹത്യ ചെയ്തതെന്ന് അൻവർ ആരോപിച്ചു.

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി അബ്ദുൾ സത്താറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

കേസിൽ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന്‍ അബ്ദുല്‍ ഷാനിസ് ആവശ്യപ്പെട്ടിരുന്നു. പിതാവിനെ ഇനി തിരിച്ചുകിട്ടില്ല.

പക്ഷെ ഇനി ഒരാള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നായിരുന്നു മകന്‍ പറഞ്ഞത്. ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമായിരിന്നു ഷാനിസിൻ്റെ പ്രതികരണം.

അബ്ദുല്‍ സത്താറിൻ്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്താണ് അബ്ദുല്‍ സത്താര്‍ (55) ആത്മഹത്യ ചെയ്തത്.

#Auto #driver's #suicide #PVAnwar #will #visit #family #today

Next TV

Related Stories
#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Dec 28, 2024 05:19 PM

#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും...

Read More >>
#remand |  മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

Dec 28, 2024 05:08 PM

#remand | മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​റ​മെ​യോ...

Read More >>
#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

Dec 28, 2024 04:36 PM

#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

അത് ശരയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ...

Read More >>
#lottery |  80 ലക്ഷം ആരുടെ പോക്കറ്റിൽ?   ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 28, 2024 04:16 PM

#lottery | 80 ലക്ഷം ആരുടെ പോക്കറ്റിൽ? ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 686 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം...

Read More >>
Top Stories