#AYUSHMinistry | വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം

#AYUSHMinistry | വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ്  മന്ത്രാലയം
Oct 11, 2024 10:52 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം.

മന്ത്രാലയത്തിന്റെയും എൻ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകൾ, സർട്ടിഫിക്കറ്റ്, ഔഷധങ്ങൾ തുടങ്ങിയവയിൽ ഔദ്യോഗിക സർട്ടിഫിക്കേഷൻ എന്ന രീതിയിൽ വ്യാജവും അസാധുവായതുമായ സർട്ടിഫിക്കേഷനുകൾ നൽകുന്നതിനായി എൻസിഐഎസ്എമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിവിധ സംഘടനകൾ നടത്തുന്ന പരിശീലന പരിപാടികൾ, സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവയിലും എൻ.ജി.ഒ സംഘടനകൾ, ആയുർവേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്സുകൾക്ക് അധികാരിത വരുത്തുന്നതിനും ഇത്തരം ലോഗോ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം നടപടികൾ കുറ്റകരമാണ്.

ആയുഷ് മന്ത്രാലയം, എൻസിഐഎസ്എം എന്നിവ നേരിട്ട് നൽകുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സർട്ടിഫിക്കേഷൻസ് മാത്രമാണ് സാധുവായവ.

ഇത്തരത്തിൽ വഞ്ചനാപരമായി ലോഗോ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പ്രസ്തുത വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരെയും 2023 ലെ എൻസിഐഎസ്എം റഗുലേഷനിലെ റഗുലേഷൻ 27 സബ് റഗുലേഷൻ (ഡി) പ്രകാരവും,

ഭാരതീയ ന്യായ സംഹിത പ്രകാരവും കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ പത്രകുറിപ്പിൽ അറിയിച്ചു

#Union #AYUSH #Ministry #issued #strict #warning #against #those #doing #fake #certification

Next TV

Related Stories
#accident | റോഡ് ക്രോസ് ചെയ്യവേ സ്കൂട്ടർ ഇടിച്ചു, തെറിച്ച് വീണ വയോധികൻറെ മേൽ ബസ് കയറി; 62 കാരന് ദാരുണാന്ത്യം

Oct 11, 2024 10:25 PM

#accident | റോഡ് ക്രോസ് ചെയ്യവേ സ്കൂട്ടർ ഇടിച്ചു, തെറിച്ച് വീണ വയോധികൻറെ മേൽ ബസ് കയറി; 62 കാരന് ദാരുണാന്ത്യം

വടക്കാഞ്ചേരി കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിവിഎസ് മോട്ടോഴ്‌സിന്റെ ബസ്സാണ്...

Read More >>
#caraccident | യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; അന്വേഷണമാരംഭിച്ച് പൊലീസ്

Oct 11, 2024 10:17 PM

#caraccident | യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; അന്വേഷണമാരംഭിച്ച് പൊലീസ്

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാറിനായി ചിതറ പൊലീസ് അന്വേഷണം...

Read More >>
#heavyrain | ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 5  ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത

Oct 11, 2024 10:00 PM

#heavyrain | ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമടക്കം സാധ്യതയുള്ളതിനാ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...

Read More >>
 #rapecase | കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബര്‍ അറസ്റ്റിൽ

Oct 11, 2024 09:53 PM

#rapecase | കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബര്‍ അറസ്റ്റിൽ

മൂന്ന് മാസം മുമ്പ് സമൂഹ മാധ്യമം വഴിയാണ് ആഷിഖ് യുവതിയെ പരിചയപ്പെട്ടത്....

Read More >>
#fireforce | വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷകരായി അഗ്നിശമന സേന

Oct 11, 2024 09:19 PM

#fireforce | വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷകരായി അഗ്നിശമന സേന

പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികൾ ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍...

Read More >>
Top Stories