Oct 11, 2024 03:46 PM

പമ്പ: (truevisionnews.com) പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കാൻ ശബരിമല അവലോകനയോ​ഗത്തിൽ ധാരണ. വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെയാണ് ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിൻവലിഞ്ഞത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്.

ഇതിനെതിരെ പ്രതിഷേധത്തിന് ബി.ജെ.പിയും ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. കോടതിയെ സമീപിക്കുമെന്ന് ചില സംഘടനകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയത്. തിരക്കേറുമ്പോൾ പ്രതിഷേധവും സംഘർഷവും ഒഴിവാക്കാനാണ് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.

എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരിൽ അധികവും സ്‌പോട്ട് ബുക്കിങ്ങിലൂടെയാണ് സന്നിധാനത്തേക്ക് മലകയറുന്നത്.

ലരും വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാതെയാണ് മല കയറാൻ വരുന്നത്. വിർച്വൽ ക്യൂവഴി ഒരു ദിവസം പരമാവധി 80,000 ഭക്തരെ ആണ് സന്നിധാനത്തേക്ക് കടത്തി വിടാൻ അവലോകന യോഗത്തിൽ തീരുമാനിച്ചത്.

സാധാരണ ബുക്ക് ചെയ്യുന്നവരിൽ 15 ശതമാനത്തോളം ആളുകൾ വരാതിരിക്കുകയാണ് പതിവ്. ഈ ഒഴിവിൽ സ്‌പോട്ട് ബുക്കിങ്ങിലുടെ എത്തുന്നവരെ കടത്തിവിടുകയാണ് ചെയ്തിരുന്നത്.

#protest #got #heavy #Pampa #facilitate #spotbooking

Next TV

Top Stories