തിരുവനന്തപുരം: (truevisionnews.com) കേരളത്തിൽ കുറച്ച് ദിവസമായി പി.വി അൻവറിനെ നായകനാക്കി വലിയ നാടകമാണ് അരങ്ങേറിയതെന്നും അതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ലക്ഷങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നായിരുന്നു അന്‍വര്‍ അറിയിച്ചിരുന്നത്. അതെല്ലാം പ്രഖ്യാപനങ്ങളിലും പ്രചാരണങ്ങളിലുമൊതുങ്ങി.
അന്‍വര്‍ യഥാര്‍ഥത്തില്‍ കേരളത്തിലുടനീളം അലയുന്ന ചിത്രമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ഉൾക്കൊള്ളുന്നതെന്നും അവർക്ക് വേണ്ടിയാണ് താൻ രംഗത്തിറങ്ങിയതെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്, രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്തവർ നേരത്തെ നിലമ്പൂരിൽ പങ്കെടുത്ത ആ മേഖലയിലുള്ളവർ തന്നെയാണ്.
ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യേണ്ട സ്ഥിതിയാണ് അൻവറിനുണ്ടായത്.
ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ സംബന്ധിച്ചെല്ലാം കേരളത്തിലെ ജനങ്ങൾക്ക് വ്യക്തത വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ വിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതി തന്നെയാണ് മുൻപും ഇപ്പോഴും കോൺഗ്രസ് പാർട്ടിക്കുള്ളതെന്നും ഗോവിന്ദൻ ആരോപിച്ചു.
വിമോചന സമരത്തിന്റെ കാലത്ത് കോൺഗ്രസ് എല്ലാ വർഗീയ ശക്തികളുടെയും ജാതീയ വിഭാഗങ്ങളുടെയും ഒപ്പം അന്നത്തെ ജനസംഘത്തിന്റെയും പിന്തുണ നേടിയിരുന്നുവെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Anwar #starrer #drama #collapses #like #house #cards #Newparty #announced #MVGovindan