#Keralarain | സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വൈകിട്ടോടെ ശക്തമായ മഴയ്ക്ക് സാധ്യത

#Keralarain | സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വൈകിട്ടോടെ ശക്തമായ മഴയ്ക്ക് സാധ്യത
Oct 11, 2024 02:04 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്.

ഇതിനാൽ രണ്ട് ജില്ലകളലും ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. രാവിലെ ഈ രണ്ട് ജില്ലകളിലുമുണ്ടായിരുന്ന യെല്ലോ അലര്‍ട്ടാണ് ഓറഞ്ച് അലര്‍ട്ടായി മാറ്റിയത്.

വൈകിട്ടോടെ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. ശക്തമായ കാറ്റോടുകൂടിയുള്ള മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

ഒക്ടോബര്‍ 12ന് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും 13ന് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

#Change #rain #warning #state #Orangealert #two #districts #today #heavyrain #likely #evening

Next TV

Related Stories
#Humantrafficking | വിയറ്റ്നാമിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; മൂന്നുപേർ അറസ്റ്റിൽ

Oct 11, 2024 07:49 PM

#Humantrafficking | വിയറ്റ്നാമിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; മൂന്നുപേർ അറസ്റ്റിൽ

പ്രതികൾ നിരവധി പേരെ ഇത്തരത്തിൽ വിദേശത്തേക്ക് കയറ്റി വിട്ടതായി...

Read More >>
#VSivankutty | മൂന്നര വയസ്സുകാരന് ടീച്ചറുടെ മർദ്ദനം, ഇടപെട്ട് മന്ത്രി; മട്ടാഞ്ചേരി കിഡ്സ് പ്ലേ സ്‌കൂൾ അടച്ച് പൂട്ടും

Oct 11, 2024 07:38 PM

#VSivankutty | മൂന്നര വയസ്സുകാരന് ടീച്ചറുടെ മർദ്ദനം, ഇടപെട്ട് മന്ത്രി; മട്ടാഞ്ചേരി കിഡ്സ് പ്ലേ സ്‌കൂൾ അടച്ച് പൂട്ടും

കേസിൽ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം...

Read More >>
#MVGovindan | അൻവർ നായകനായ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു; പുതിയ പാർട്ടി പ്രഖ്യാപനത്തിലൊതുങ്ങി - എംവി ഗോവിന്ദൻ

Oct 11, 2024 07:26 PM

#MVGovindan | അൻവർ നായകനായ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു; പുതിയ പാർട്ടി പ്രഖ്യാപനത്തിലൊതുങ്ങി - എംവി ഗോവിന്ദൻ

സംഘപരിവാർ വിഭാ​ഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതി തന്നെയാണ് മുൻപും ഇപ്പോഴും കോൺ​ഗ്രസ് പാർട്ടിക്കുള്ളതെന്നും ​ഗോവിന്ദൻ...

Read More >>
#missing | പൊഴി മുറിച്ചു കടക്കാന്‍ ശ്രമിച്ചു; ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചില്‍ തുടരുന്നു

Oct 11, 2024 07:16 PM

#missing | പൊഴി മുറിച്ചു കടക്കാന്‍ ശ്രമിച്ചു; ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചില്‍ തുടരുന്നു

കോസ്റ്റല്‍ പോലീസും സ്‌ക്യൂബാ സംഘവും കടലില്‍ തിരച്ചില്‍ നടത്തി വരികയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന്...

Read More >>
#onlinefraud | വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ  ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ*

Oct 11, 2024 07:04 PM

#onlinefraud | വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ*

കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സംഭവത്തിൽ ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്നും രാമങ്കരി പൊലീസ്...

Read More >>
Top Stories