#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; പ്രയാഗാ മാർട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും, നേരിട്ട് ഹാജരാകാൻ നിർദേശം

#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; പ്രയാഗാ മാർട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും, നേരിട്ട് ഹാജരാകാൻ നിർദേശം
Oct 10, 2024 06:44 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ്‌ ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും.

രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നിർദേശം. കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഓം പ്രകാശിന്റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസളിന്റെ ഫോൺ നമ്പർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഹോട്ടൽ മുറിയിലെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

ഇവരെ കൂടാതെ ഇരുപത് പേര്‍ വേറെയുമുണ്ടായിരുന്നു. മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം.

തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. റിമാൻൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരിൽ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്.

ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽ ലഹരിയുടെ അംശം കണ്ടെത്തി എന്നാണ് വിവരം. കേസിന്റെ പുരോഗതിയിൽ ഈ റിപ്പോർട്ട് ഗുണം ചെയ്യും. കൊച്ചിയിൽ ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡി ജെ ഷോയിൽ പങ്കെടുക്കാൻ എന്ന പേരിൽ സെവൻ സ്റ്റാർ ഹോട്ടലിൽ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പൊലീസ് പറയുന്നത്.

ബോബി ചലപതി എന്നയാളുടെ പേരിൽ ബുക്ക്‌ ചെയ്ത മുറിയിൽ സംഘടിച്ച ആളുകള്‍ ലഹരി ഉപയോഗിച്ചു.

എല്ലാത്തിനും ചുക്കാൻ പിടി‌ച്ചതും പാർട്ടിയുടെ ഭാഗമായതും ഗുണ്ടാ തലവൻ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയിൽ എത്തിയതെന്നും പൊലീസ് പറയുന്നു.

ഓം പ്രകാശിന് ഇവരെ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. ബിനുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

#OmPrakashDrugCase #PrayagaMartin #SrinathBhasi #questioned #today #directed #appear #person

Next TV

Related Stories
#thiruvonambumperprize | 'ആകെ ടെൻഷനിലാണെന്ന് തോന്നി,  നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞു' - നാ​ഗരാജ്

Oct 10, 2024 11:46 AM

#thiruvonambumperprize | 'ആകെ ടെൻഷനിലാണെന്ന് തോന്നി, നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞു' - നാ​ഗരാജ്

ഗുണ്ടൽപേട്ട് വരെയുള്ളവർ ലോട്ടറി എടുക്കാറുണ്ട്. ബംമ്പർ എടുക്കാൻ മാത്രമായി വരുന്നവരുണ്ട്....

Read More >>
#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

Oct 10, 2024 11:44 AM

#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ്...

Read More >>
#thiruvonambumberprize |  'മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം',  25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മെക്കാനിക്കിനെ

Oct 10, 2024 11:35 AM

#thiruvonambumberprize | 'മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം', 25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മെക്കാനിക്കിനെ

25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ...

Read More >>
#bribery | മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറിന് സസ്പെൻഷൻ

Oct 10, 2024 11:33 AM

#bribery | മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറിന് സസ്പെൻഷൻ

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി...

Read More >>
#MVGovindan | 'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

Oct 10, 2024 11:19 AM

#MVGovindan | 'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ആളാണ് ഗവർണർ. ആ ഉത്തരവാദിത്തം പലപ്പോഴും നിർവഹിക്കാൻ അദ്ദേഹത്തിന്...

Read More >>
Top Stories