#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം
Oct 10, 2024 11:44 AM | By VIPIN P V

മാവൂർ(കോഴിക്കോട് ): (truevisionnews.com) മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ കൂട്ടായി ബിൽഡിങ്ങിന് സമീപം സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു.

പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അബിൻ കൃഷ്ണയാണ് (21) മരിച്ചത്.

ജൽജീവൻ പൈപ്പിട്ട കുഴി ശാസ്ത്രീയമായി മൂടാത്തത് മൂലമുണ്ടായ ഗട്ടറിനു സമീപം മുന്നിലുള്ള ഓട്ടോറിക്ഷ പെട്ടെന്ന് വേഗത കുറച്ചതിനാൽ സ്കൂട്ടർ ബ്രേക്ക് ഇട്ടപ്പോൾ മറിയുകയായിരുന്നു.

റോഡിൽ വീണ യുവാവിന്റെ തല എതിരെ വന്ന ബൈക്കിന് പിന്നിലിടിച്ച് തകർന്ന് തൽക്ഷണം മരിച്ചു. ചെറൂപ്പയിലെ ടി.വി.എസ് സുസുക്കി സർവിസ് സെന്ററിലെ ജീവനക്കാരനാണ്.

വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുമ്പോഴാണ് അപകടം. ബിന്ദുവാണ് മാതാവ്. മാവൂർ പൊലീസും സ്ഥലത്തെത്തി.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.

#Scooter #overturned #accident #home #institution #Tragic #TVS #service #center #employee

Next TV

Related Stories
#complaint | ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

Oct 10, 2024 01:32 PM

#complaint | ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വിദ്യാർത്ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ...

Read More >>
#holyday | നവരാത്രി;  സംസ്ഥാനത്ത് നാളെ പൊതു അവധി

Oct 10, 2024 01:26 PM

#holyday | നവരാത്രി; സംസ്ഥാനത്ത് നാളെ പൊതു അവധി

നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്....

Read More >>
#ShobhaSurendran | പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രന് വേണ്ടി ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ, ചർച്ച സജീവം

Oct 10, 2024 01:14 PM

#ShobhaSurendran | പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രന് വേണ്ടി ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ, ചർച്ച സജീവം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ...

Read More >>
#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Oct 10, 2024 01:00 PM

#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു...

Read More >>
#kidnapped |  പയ്യന്നൂരിൽ  13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം,  അന്വേഷണം ഊർജിതം

Oct 10, 2024 12:50 PM

#kidnapped | പയ്യന്നൂരിൽ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, അന്വേഷണം ഊർജിതം

കുട്ടിയുടെ മാതാവിന്റെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാണ്...

Read More >>
#onlinefraud  | വാട്സാപ്പിൽ വീഡിയോ കോൾ ചെയ്ത് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിനിക്ക് നഷ്ടമായത് 28 ലക്ഷം

Oct 10, 2024 12:40 PM

#onlinefraud | വാട്സാപ്പിൽ വീഡിയോ കോൾ ചെയ്ത് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിനിക്ക് നഷ്ടമായത് 28 ലക്ഷം

ഹൈദരാബാദ് സാഫില്‍ഗുഡയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അക്കൗണ്ടുള്ള രണ്ടുപേരാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പരാതിയില്‍...

Read More >>
Top Stories










Entertainment News