കോഴിക്കോട്: (truevisionnews.com) മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ നറുക്കെടുപ്പില്‍ 25 കോടി രൂപ അടിച്ച അല്‍ത്താഫ്.
കാത്തിരിപ്പുകൾക്ക് ഒടുവിലാണ് അല്‍ത്താഫിനെ കണ്ടെത്തിയത് . കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫാണ് ആ മഹാഭാഗ്യശാലി. ഫുള്‍ ഹാപ്പി . 15 കൊല്ലമായി ലോട്ടറി എടുന്നുവെന്ന് അല്‍ത്താഫ് പറയുന്നു.
വാടക വീട്ടില്‍ നിന്ന് മാറി പുതിയ വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് അല്‍ത്താഫ് പ്രതികരിച്ചു. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.
രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക്), മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്കിത് ലഭിക്കും.
#thiruvonambumberprize #Her #biggest #wish #get #her #daughter #married althaf