കൽപ്പറ്റ: (truevisionnews.com) കർണാടകയിൽ നിന്ന് ഒരുപാട് പേർ വന്നു ലോട്ടറിയെടുക്കാറുണ്ട്. പക്ഷേ അൽത്താഫിന്റെ മുഖം ഓർമ്മ കിട്ടുന്നില്ലെന്ന് നാഗരാജ് പറഞ്ഞു.
അൽത്താഫ് ആകെ ടെൻഷനിലാണെന്ന് തോന്നിയെന്നും നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞതായും നാഗരാജ്. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളല്ല.
ഗുണ്ടൽപേട്ട് വരെയുള്ളവർ ലോട്ടറി എടുക്കാറുണ്ട്. ബംമ്പർ എടുക്കാൻ മാത്രമായി വരുന്നവരുണ്ട്. വലിയ തുകയ്ക്ക് ലോട്ടറി വാങ്ങി പോവുന്നവരുമുണ്ടെന്നും നാഗരാജ് പറയുന്നു.
കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫാണ് തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുൾ ഹാപ്പി എന്ന് അൽത്താഫ് പറഞ്ഞു . വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഓണം ബംപറെടുത്തത്.
ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നു എന്നും അൽത്താഫ്.
#Althaf #said #he #would #come #shop #tomorrow #next #day #feeling #tense #Nagaraj