#Missing | കോഴിക്കോട് പയ്യോളിയില്‍ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

#Missing | കോഴിക്കോട് പയ്യോളിയില്‍ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി
Oct 10, 2024 06:40 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് പയ്യോളിയില്‍ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. ചെരിച്ചില്‍ പള്ളിയില്‍ മദ്രസയില്‍ പഠിക്കുന്ന 15 വയസുള്ള വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

ഫിനാന്‍, താഹ, സിനാന്‍, റാഫിഖ് എന്നിവരെയാണ് ഇന്ന് വൈകീട്ടോടെ കാണാതായത്. പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.

ബാഗും സാധനങ്ങളുമെടുത്താണ് മദ്രസയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ സിഗരറ്റ് വലിക്കുന്നത് മദ്രസയിലെ അധ്യാപകന്‍ കണ്ടിരുന്നു.

തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. രക്ഷിതാക്കളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെ ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മദ്രസയിലെത്തിയിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതാകുന്നത്.

വിദ്യാര്‍ത്ഥികള്‍ എങ്ങോട്ടാണ് പോയതെന്ന ഒരു സൂചനയും ലഭിച്ചിട്ടില്ല. അതേസമയം വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയതാകാമെന്ന് സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചു.

#Complaint #four #students #missing #Kozhikode #Payoli

Next TV

Related Stories
#arrest |  ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

Oct 10, 2024 09:35 AM

#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷമാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിൽ കയറിപ്പറ്റുന്നതാണ് ഇയാളുടെ...

Read More >>
#producersassociationcase | 'മോശമായി പെരുമാറി'; വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോ. ഭാരവാഹികൾക്കെതിരെ കേസ്

Oct 10, 2024 09:25 AM

#producersassociationcase | 'മോശമായി പെരുമാറി'; വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോ. ഭാരവാഹികൾക്കെതിരെ കേസ്

അസോസിയേഷൻ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുമെന്നുമാണ് വനിതാ നിർമ്മതാവിൻ്റെ...

Read More >>
#ayishabeevi | ഉറക്കമില്ലാത്ത രാത്രികൾ, ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്ത് ആയിഷുമ്മ

Oct 10, 2024 09:09 AM

#ayishabeevi | ഉറക്കമില്ലാത്ത രാത്രികൾ, ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്ത് ആയിഷുമ്മ

വീട്ടിലേക്ക് കയറി വരുന്നതാണ് മിക്ക സ്വപ്നങ്ങളെന്നും ആയിഷുമ്മ പറയുന്നു. പത്രത്തിൽ കണ്ട് കോഴിക്കോട്...

Read More >>
#MullaperiyarDam | തമിഴ്നാടിന്റെ ആശ്വാസം,കേരളത്തിന്റെ നെഞ്ചിടിപ്പ്; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്

Oct 10, 2024 08:59 AM

#MullaperiyarDam | തമിഴ്നാടിന്റെ ആശ്വാസം,കേരളത്തിന്റെ നെഞ്ചിടിപ്പ്; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്

തെക്കൻ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് മുല്ലപ്പെരിയാറിൽ അണക്കെട്ട്...

Read More >>
#foundstudents | കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

Oct 10, 2024 08:56 AM

#foundstudents | കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

രക്ഷിതാക്കളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ്...

Read More >>
Top Stories










Entertainment News