#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

#Bribery |  സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും
Oct 10, 2024 08:44 AM | By Athira V

പത്തനംതിട്ട: ( www.truevisionnews.com  ) കൈക്കൂലി ചോദിച്ചതിൽ പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോക്ടർ വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും.

ഗൗരവമേറിയ പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്. 

സെപ്റ്റബർ 17 നാണ് ഭിന്നശേഷിക്കാരിയായ വിജയശ്രീ സഹദോരിയുമായി അടൂർ ജനറൽ ആശുപത്രിയിലെത്തിയത്. അസി. സർജനായ ഡോ. വിനീതിനെ കണ്ടു. തുടർന്നാണ് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് ക്ഷണിച്ചത്.

12 ആയിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. പണം നൽകാതെ വന്നപ്പോൾ ചികിത്സ നിഷേധിച്ചെന്നാണ് വിജയശ്രീ പറയുന്നത്. സെപ്റ്റംബർ 25 ന് അതേ ആശുപത്രിയിലെ മറ്റൊരു സർജനായ ഡോ. ശോഭ ശസ്ത്രക്രിയ നടത്തി.

രേഖാമൂലം അന്ന് തന്നെ ആശുപത്രി സൂപ്രണ്ടിന് ശബ്ദരേഖ ഉൾപ്പെടെ പരാതി നൽകിയെന്നാണ് വിജയശ്രീ പറയുന്നത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും ആശുപത്രി സൂപ്രണ്ട് നടപടി എടുത്തില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി പൂഴ്ത്തിവെച്ചു.

ആരോഗ്യമന്ത്രി പറഞ്ഞത് അനുസരിച്ച് ഡോക്ടർ വിനീതിനെതിരായ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ സൂപ്രണ്ട് വരുത്തിയ വീഴ്ചയെ കുറിച്ചും പറയുന്നുണ്ട്.

വകുപ്പിന് തന്നെ ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠനെതിരെ നടപടി വരുമെന്നാണ് വിവരം.

#government #doctor #asking #bribe #surgery #health #department #will #take #action #against #DrVineeth #today

Next TV

Related Stories
#thiruvonambumperprize | 'ആകെ ടെൻഷനിലാണെന്ന് തോന്നി,  നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞു' - നാ​ഗരാജ്

Oct 10, 2024 11:46 AM

#thiruvonambumperprize | 'ആകെ ടെൻഷനിലാണെന്ന് തോന്നി, നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞു' - നാ​ഗരാജ്

ഗുണ്ടൽപേട്ട് വരെയുള്ളവർ ലോട്ടറി എടുക്കാറുണ്ട്. ബംമ്പർ എടുക്കാൻ മാത്രമായി വരുന്നവരുണ്ട്....

Read More >>
#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

Oct 10, 2024 11:44 AM

#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ്...

Read More >>
#thiruvonambumberprize |  'മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം',  25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മെക്കാനിക്കിനെ

Oct 10, 2024 11:35 AM

#thiruvonambumberprize | 'മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം', 25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മെക്കാനിക്കിനെ

25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ...

Read More >>
#bribery | മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറിന് സസ്പെൻഷൻ

Oct 10, 2024 11:33 AM

#bribery | മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറിന് സസ്പെൻഷൻ

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി...

Read More >>
#MVGovindan | 'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

Oct 10, 2024 11:19 AM

#MVGovindan | 'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ആളാണ് ഗവർണർ. ആ ഉത്തരവാദിത്തം പലപ്പോഴും നിർവഹിക്കാൻ അദ്ദേഹത്തിന്...

Read More >>
Top Stories