#foundstudents | കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

#foundstudents | കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി
Oct 10, 2024 08:56 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ചെരിച്ചില്‍ പള്ളിയില്‍ മദ്രസയില്‍ പഠിക്കുന്ന 15 വയസുള്ള വിദ്യാര്‍ത്ഥികളെയാണ് ആലുവയിൽ നിന്ന് കണ്ടെത്തിയത്. 

ഇവരെ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.  സംഭവത്തിൽ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികൾ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടർന്നും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഫിനാന്‍, താഹ, സിനാന്‍, റാഫിഖ് എന്നിവരെയാണ് ഇന്ന് വൈകീട്ടോടെ കാണാതായത്. പൊലീസ് തിരച്ചില്‍ നടത്തി വരുന്നതിനിടെ ആലുവയിൽ നിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു.

ബാഗും സാധനങ്ങളുമെടുത്താണ് മദ്രസയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ സിഗരറ്റ് വലിക്കുന്നത് മദ്രസയിലെ അധ്യാപകന്‍ കണ്ടിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു.

രക്ഷിതാക്കളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മദ്രസയിലെത്തിയിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതാകുന്നത്. അതേസമയം വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയതാകാമെന്ന് സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു .

#Four #missing #students #from #Kozhikode #Payyoli #have #been #found

Next TV

Related Stories
#thiruvonambumperprize | 'ആകെ ടെൻഷനിലാണെന്ന് തോന്നി,  നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞു' - നാ​ഗരാജ്

Oct 10, 2024 11:46 AM

#thiruvonambumperprize | 'ആകെ ടെൻഷനിലാണെന്ന് തോന്നി, നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞു' - നാ​ഗരാജ്

ഗുണ്ടൽപേട്ട് വരെയുള്ളവർ ലോട്ടറി എടുക്കാറുണ്ട്. ബംമ്പർ എടുക്കാൻ മാത്രമായി വരുന്നവരുണ്ട്....

Read More >>
#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

Oct 10, 2024 11:44 AM

#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ്...

Read More >>
#thiruvonambumberprize |  'മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം',  25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മെക്കാനിക്കിനെ

Oct 10, 2024 11:35 AM

#thiruvonambumberprize | 'മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം', 25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മെക്കാനിക്കിനെ

25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ...

Read More >>
#bribery | മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറിന് സസ്പെൻഷൻ

Oct 10, 2024 11:33 AM

#bribery | മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറിന് സസ്പെൻഷൻ

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി...

Read More >>
#MVGovindan | 'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

Oct 10, 2024 11:19 AM

#MVGovindan | 'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ആളാണ് ഗവർണർ. ആ ഉത്തരവാദിത്തം പലപ്പോഴും നിർവഹിക്കാൻ അദ്ദേഹത്തിന്...

Read More >>
Top Stories