#wayanadlandslide | വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി, മോഡൽ ടൗൺഷിപ്പ് ഭൂമി കണ്ടെത്തിയത് രണ്ടിടങ്ങളില്‍

#wayanadlandslide | വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി, മോഡൽ ടൗൺഷിപ്പ് ഭൂമി കണ്ടെത്തിയത് രണ്ടിടങ്ങളില്‍
Oct 10, 2024 08:24 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മോഡൽ ടൗൺഷിപ്പ് ഒരുങ്ങുന്നത് വൈത്തിരി കൽപ്പറ്റ വില്ലേജുകളിൽ.

ഉരുൾപ്പൊട്ടൽ ദുരിതത്തിൽ ഒറ്റപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാനാണ് മോഡൽ ടൗൺഷിപ്പുകളൊരുക്കുന്നത്. ഇതിനായി ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി.

രണ്ട് എസ്റ്റേറ്റുകളിൽ നിന്നായി 144 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ പെട്ട നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടർ കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഭൂമി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിലാണ്.

78.73 ഹെക്ടറാണ് എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്. ദുരന്തശേഷം വയനാട്ടിലെത്തിയ വിദഗ്ധ സംഘം വാസയോഗ്യവും അല്ലാത്തതുമായ ഭൂമി തരംതിരിച്ച് നൽകിയിട്ടുണ്ട്.

പുനരധിവാസത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി ഏറ്റെടുക്കൽ അടക്കം നടപടികളിലേക്ക് കടന്നത്.

ഒന്നാം ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടമായവരേയും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരെ രണ്ടാം ഘട്ടത്തിലും പുനരധിവസിപ്പിക്കാനാണ് പദ്ധതി. കരട് പട്ടിക കളക്ടര്‍ തയ്യാറാക്കും. ഇതിനായി വിശദമായ നിർദ്ദേശങ്ങൾ റവന്യു വകുപ്പ് തയ്യാറാക്കും.

നേരത്തെ ടൗൺഷിപ്പിന് കണ്ടെത്തിയ ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സിവിൽ കേസുകൾ ഫയൽ ചെയ്യാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു.

പുനരധിവാസം നിയമക്കുരിക്കിലാകുമോ എന്ന ആശങ്കകൾക്ക് പിന്നാലെയാണ് ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതും അതിന് ഉത്തരവിറക്കിയതും.

#Wayanad #Rehabilitation #land #acquisition #process #started #model #township #land #found #two #places

Next TV

Related Stories
വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 19, 2025 08:03 PM

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി...

Read More >>
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

Apr 19, 2025 08:02 PM

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു....

Read More >>
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Apr 19, 2025 07:46 PM

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ഓട്ടോ ഡ്രൈവറാണ് പ്രദീപ്. ഇന്ന് വൈകിട്ടായിരുന്നു...

Read More >>
ജിസ്മോൾക്കും കുഞ്ഞുങ്ങൾക്കും അന്ത്യചുംബനം നൽകി നാട്

Apr 19, 2025 07:27 PM

ജിസ്മോൾക്കും കുഞ്ഞുങ്ങൾക്കും അന്ത്യചുംബനം നൽകി നാട്

ഭർത്താവിന്‍റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളിയിലും പൊതുദർശനം നടന്നു....

Read More >>
മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 07:25 PM

മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ...

Read More >>
കൊടും ക്രൂരത, കുട്ടികളുടെ പിൻഭാ​ഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

Apr 19, 2025 07:21 PM

കൊടും ക്രൂരത, കുട്ടികളുടെ പിൻഭാ​ഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ്...

Read More >>
Top Stories