#BrijBhushan | 'എവിടെ പോയാലും നാശമുണ്ടാക്കും'; വിനേഷ് ഫോ​ഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ

#BrijBhushan | 'എവിടെ പോയാലും നാശമുണ്ടാക്കും'; വിനേഷ് ഫോ​ഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ
Oct 8, 2024 09:14 PM | By VIPIN P V

ചണ്ഡീ​ഗഢ്: (truevisionnews.com) ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ടെങ്കിലും തലപ്പൊക്കമുള്ള വിജയമായിരുന്നു മുൻ ​ഗുസ്തി താരമായ വിനേഷ് ഫോഗട്ടിന്റേത്.

വിനേഷിന്റെ വിജയത്തേയും കോൺ​ഗ്രസിന്റെ പരാജയത്തേയും ആക്ഷേപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷനും ബി.ജെ.പി. മുൻ എം.പി.യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.

വിനേഷ് ഫോ​ഗട്ട് വിജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ എന്ന് ബ്രിജ് ഭൂഷൺ ചോദിച്ചു. എവിടെ പോയാലും അവിടെ നാശമുണ്ടാക്കുന്നയാളാണ് വിനേഷ് ഫോ​ഗട്ടെന്നും അദ്ദേഹം പറഞ്ഞു. ​

തനിക്കെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ, 'ജാട്ട്' ഭൂരിപക്ഷ സീറ്റുകളിൽ നിരവധി ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചതായും ചൂണ്ടിക്കാട്ടി.

"പ്രതിഷേധക്കാരായ ​ഗുസ്തി താരങ്ങളല്ല ഹരിയാണയുടെ യഥാർത്ഥ നായകന്മാർ. അവർ പിൻമുറക്കാരായ ​ഗുസ്തി താരങ്ങൾക്ക് വില്ലന്മാർകൂടിയാണ്.

വിജയിക്കാൻ വിനേഷ് ഫോ​ഗട്ട് എന്റെ പേരുപയോ​ഗിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാനെന്നാണ്.

അവർ വിജയിച്ചു. പക്ഷേ കോൺ​ഗ്രസ് തോറ്റു. എവിടെ പോയാലും നാശം പടർത്തുന്നവരാണ് അവർ. കൃഷിക്കാരുടേയും ​ഗുസ്തി താരങ്ങളുടേയും പ്രതിഷേധത്തിന്റെ പേരിൽ തെറ്റിദ്ധാരണാജനകമായ ഒരുപാട് ശ്രമങ്ങൾ നടന്നു.

എന്നിരുന്നാലും ബി.ജെ.പിയുടെ നയത്തെ ജനങ്ങൾ ഏറ്റെടുത്തു." ബ്രിജ് ഭൂഷൺ പറ‍ഞ്ഞു. ഹരിയാണയിലെ ജുലാന മണ്ഡലത്തിൽനിന്നാണ് വിനേഷ് ഫോ​ഗട്ട് വിജയിച്ചത്.

ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട്‌ ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

65,080 വോട്ടുകളാണ് വിനേഷിന് ലഭിച്ചത്. രണ്ടാംസ്ഥാനത്തുള്ള യോഗേഷ് കുമാറിന് ലഭിച്ചത് 59,065 വോട്ടുകള്‍. ഇതോടെ വിനേഷ് 6015 വോട്ടിന്റെ തിളക്കമുള്ള ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

#causes #havoc #wherever #goes #BrijBhushan #insulted #VineshPhogat

Next TV

Related Stories
#NarendraModi | ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചു; നന്ദി അറിയിച്ച് നരേന്ദ്ര മോദി

Oct 8, 2024 09:06 PM

#NarendraModi | ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചു; നന്ദി അറിയിച്ച് നരേന്ദ്ര മോദി

കശ്മീരിലെ ഈ തിരഞ്ഞെടുപ്പ് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ആർട്ടിക്കിൾ 370, 35 (എ) പിൻവലിച്ചശേഷം നടന്ന ആദ്യ...

Read More >>
#explosion |  പടക്കസ്ഫോടനം; ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

Oct 8, 2024 08:26 PM

#explosion | പടക്കസ്ഫോടനം; ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. അഞ്ച് വീടുകൾക്ക്...

Read More >>
#jammukashmirelection | ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും

Oct 8, 2024 04:25 PM

#jammukashmirelection | ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും

ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്‌റാജ് മാലിക്കാണ്...

Read More >>
#beaten |  പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ച്  അധ്യാപകൻ; ചെവി തകർന്നതായി പരാതി, സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും അധ്യാപകർക്കുമെതിരെ കുടുംബം

Oct 8, 2024 03:10 PM

#beaten | പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അധ്യാപകൻ; ചെവി തകർന്നതായി പരാതി, സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും അധ്യാപകർക്കുമെതിരെ കുടുംബം

സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും മൂന്ന് അധ്യാപകർക്കുമെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി എത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം...

Read More >>
#babydeath |   കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 8, 2024 02:50 PM

#babydeath | കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

സാധ്യമാവുന്ന എല്ലാ സഹായവും നൽകുന്നുണ്ട്. അധികൃതർ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരിക്കുന്നു. ഭക്ഷ്യ സുരക്ഷ ഏറ്റവും...

Read More >>
#VineshPhogat | ‘കൈ’പിടിച്ച് ജുലാന; തെരഞ്ഞെടുപ്പ് ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്

Oct 8, 2024 02:16 PM

#VineshPhogat | ‘കൈ’പിടിച്ച് ജുലാന; തെരഞ്ഞെടുപ്പ് ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്

അതേസമയം, വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഹരിയാനയില്‍ ബിജെപി ഹാട്രിക്കിലേക്കടുക്കുകയാണ്. അമ്പത് സീറ്റില്‍ ബിജെപി ലീഡ് ഉയര്‍ത്തി...

Read More >>
Top Stories