#PinarayiVijayan | നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് ഗവർണർക്ക് മറുപടിക്കത്ത്

#PinarayiVijayan | നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് ഗവർണർക്ക് മറുപടിക്കത്ത്
Oct 8, 2024 10:05 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) രൂക്ഷമായ ഭാഷയിൽ കത്തയച്ച ​ഗ‌വർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി.

വിവിധ ആരോപണങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ടാണ് ഗവർണക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.

ഫോൺ ചോർത്തൽ ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തി വരികയാണെന്നും പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അടക്കം സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

മലപ്പുറം പരാമർശത്തിൽ ഗവർണർ രൂക്ഷമായ ഭാഷയിലയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അൻവറിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.

ടെലഫോൺ സംഭാഷണങ്ങൾ ചോർത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. നിയമവിരുദ്ധമായ ഒരു പ്രവർത്തനവും സർക്കാർ വെച്ചുപൊറുപ്പിക്കില്ല.

നിയമത്തിന്റെ കയ്യിൽ നിന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആരും രക്ഷപ്പെടില്ല തുടങ്ങിയ വിശദീകരണങ്ങളും അവകാശവാദങ്ങളോടെയുമാണ് മുഖ്യമന്ത്രി ​ഗവർണർക്ക് മറുപടി നൽകിയത്.

സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശിച്ചു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതിയത്.

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു.

വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ​ഗവർണർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനാണു നിർദേശം നൽകിയിരിക്കുന്നത്.

എന്നാൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹാജരായി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദേശം സർക്കാർ തള്ളുകയും ​ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാ​ണെന്നായിരുന്നു സർക്കാറിന്റെ വാദം.

#Nothing #illegal #replyletter #Governor #explaining #measures #Government

Next TV

Related Stories
#MissingCase | 'ബാറ്ററി തീരും, മൊബൈൽ ഓഫാകും'; വനത്തിൽ നിന്ന് അവസാനം വന്ന കോൾ, കാണാതായ മൂന്ന് സ്ത്രീകൾക്കായി രാത്രിയിലും തെരച്ചിൽ

Nov 29, 2024 06:05 AM

#MissingCase | 'ബാറ്ററി തീരും, മൊബൈൽ ഓഫാകും'; വനത്തിൽ നിന്ന് അവസാനം വന്ന കോൾ, കാണാതായ മൂന്ന് സ്ത്രീകൾക്കായി രാത്രിയിലും തെരച്ചിൽ

കഴിഞ്ഞ ദിവസം ഉച്ചിക്ക് ഒരു മണിയോടെയാണ് മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ ഇവർ വഴി തെറ്റി കാട്ടിൽ...

Read More >>
#train | ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

Nov 28, 2024 10:26 PM

#train | ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും. ശേഷം ബന്ധുക്കൾക്ക്...

Read More >>
#cpim | കൊല്ലത്ത് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിട്ടു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Nov 28, 2024 10:11 PM

#cpim | കൊല്ലത്ത് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിട്ടു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ...

Read More >>
 #theft | പിൻവശത്തെ വാതിലിലൂടെ വീട്ടിൽ കയറി നാല് പവൻ മോഷ്ടിച്ചു; അയൽവാസി പിടിയിൽ

Nov 28, 2024 10:10 PM

#theft | പിൻവശത്തെ വാതിലിലൂടെ വീട്ടിൽ കയറി നാല് പവൻ മോഷ്ടിച്ചു; അയൽവാസി പിടിയിൽ

സ്വർണം വിൽപ്പന നടത്തിയ ജ്വല്ലറിയിൽ പ്രതിയെ എത്തിച്ച് പരിശോധന...

Read More >>
#mdma | കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിൽ

Nov 28, 2024 09:53 PM

#mdma | കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിൽ

ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച കെ.എല്‍-59 വി 0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പും...

Read More >>
#founddead | ലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനം മൂലമെന്ന് സൂചന

Nov 28, 2024 09:45 PM

#founddead | ലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനം മൂലമെന്ന് സൂചന

മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്...

Read More >>
Top Stories

GCC News