#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല
Oct 8, 2024 03:51 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ​മരിച്ച രണ്ടുപേരും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചത്.     

തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശി കമല (62 ) ആണ് മരിച്ചത് . രണ്ടാമത്താളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ തിരുവമ്പാടിയിലെയും ഓമശേരിയിലെയും സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. തിരുവമ്പാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം.

പരിക്കേറ്റ മുഴുവൻ പേരെയും ബസിൽ നിന്ന് പുറത്തെത്തിച്ചതായാണ് വിവരം. അതേസമയം പുഴയിൽ നിന്ന് ബസ് പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. ആനക്കാംപൊയിൽ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

 റോഡിന് വശത്തുള്ള കല്ലിൽ തട്ടിയാണ് ബസ് മറിഞ്ഞതെന്ന് അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി .

കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. വണ്ടിക്ക് സൈഡൊന്നും കൊടുത്തതല്ല.

മറ്റു വാഹനങ്ങളൊന്നും ആ നേരത്ത് വന്നിരുന്നില്ല. റോഡിന് വശത്തുള്ള കല്ലിൽ തട്ടിയാണ് ബസ് മറിഞ്ഞത്. ബസ്സിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു.


#Kozhikode #KSRTC #bus #accident #two #dead

Next TV

Related Stories
#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

Oct 8, 2024 05:25 PM

#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

ബസിനടിയിൽ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചു. ബസ് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തി...

Read More >>
#PVAnwar | സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

Oct 8, 2024 05:17 PM

#PVAnwar | സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഗവർണറെ...

Read More >>
#accidentcase | കോഴിക്കോട് ബസ് അപകടം;  'രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റ്', പ്രതികരണവുമായി മകൻ

Oct 8, 2024 04:53 PM

#accidentcase | കോഴിക്കോട് ബസ് അപകടം; 'രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റ്', പ്രതികരണവുമായി മകൻ

അപകടത്തില്‍ രാജേശ്വരി എന്ന 63കാരി മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് തള്ളിയാണ് രാജേശ്വരിയുടെ മകന്‍...

Read More >>
#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

Oct 8, 2024 04:30 PM

#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച്...

Read More >>
#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്

Oct 8, 2024 03:57 PM

#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും...

Read More >>
#KSRTCbusaccident | കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Oct 8, 2024 03:45 PM

#KSRTCbusaccident | കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

​ഗുരുതര പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ്...

Read More >>
Top Stories