#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്

#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്
Oct 8, 2024 03:57 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും.

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ. അറുപത്തിരണ്ടുകാരനായ ഫെലിക്സിനെയാണ് കേസിൽ ശിക്ഷിച്ചത്.

കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ജ്യേഷ്ഠനാണ് ശിക്ഷിക്കപ്പെട്ട ഫെലിക്‌സ്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളിക്കാനായി ബന്ധുവിന്റെ വീട്ടിൽ പോയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

വേദനകൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ച് വിവരം പറഞ്ഞിരുന്നില്ല. കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ പ്രതിയേക്കുറിച്ച് കുട്ടി മോശമായി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു.

ഇവർ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യഭാഗം പരിശോധിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് ഉടനെ ഡോക്ടറേയും കഠിനംകുളം പോലീസിനേയും വിവരം അറിയിച്ചു.

വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. ബന്ധു കൂടിയായ പ്രതി നടത്തിയത് ക്രൂരമായ പ്രവർത്തിയായതിനാൽ ഇയാൾ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ കൂടിയ ശിക്ഷതന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജ് പറഞ്ഞു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.

കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

#five #year #old #girl #molested #relative #house #year #old #gets #years #rigorous #imprisonment

Next TV

Related Stories
#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

Oct 8, 2024 05:25 PM

#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

ബസിനടിയിൽ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചു. ബസ് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തി...

Read More >>
#PVAnwar | സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

Oct 8, 2024 05:17 PM

#PVAnwar | സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഗവർണറെ...

Read More >>
#accidentcase | കോഴിക്കോട് ബസ് അപകടം;  'രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റ്', പ്രതികരണവുമായി മകൻ

Oct 8, 2024 04:53 PM

#accidentcase | കോഴിക്കോട് ബസ് അപകടം; 'രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റ്', പ്രതികരണവുമായി മകൻ

അപകടത്തില്‍ രാജേശ്വരി എന്ന 63കാരി മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് തള്ളിയാണ് രാജേശ്വരിയുടെ മകന്‍...

Read More >>
#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

Oct 8, 2024 04:30 PM

#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച്...

Read More >>
#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

Oct 8, 2024 03:51 PM

#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

പരിക്കേറ്റ മുഴുവൻ പേരെയും ബസിൽ നിന്ന് പുറത്തെത്തിച്ചതായാണ്...

Read More >>
#KSRTCbusaccident | കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Oct 8, 2024 03:45 PM

#KSRTCbusaccident | കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

​ഗുരുതര പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ്...

Read More >>
Top Stories