#VineshPhogat | ‘കൈ’പിടിച്ച് ജുലാന; തെരഞ്ഞെടുപ്പ് ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്

#VineshPhogat | ‘കൈ’പിടിച്ച് ജുലാന; തെരഞ്ഞെടുപ്പ് ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്
Oct 8, 2024 02:16 PM | By VIPIN P V

(truevisionnews.com) ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ മല്‍‌സരമായിരുന്നു ജുലാന മണ്ഡലത്തില്‍ വിനേഷ് ഫോഗട്ടിന്‍റേത്.

ഒടുവില്‍ 6140 വോട്ടിന്റെ ഭൂരിപക്ഷത്തിന്‍റെ ജയം. രാഷട്രീയ ഗോദയും തനിക്ക് വഴങ്ങുമെന്ന് വിനേഷ് തെളിയിക്കുമ്പോള്‍ വിനേഷിന്റെ വ്യക്തി പ്രഭാവത്തിലൂടെ മണ്ഡലം തിരിച്ചു പിടിക്കുകയാണ് കോണ്‍ഗ്രസ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചതെങ്കിലും ഒരു ഘട്ടത്തില്‍ പിന്നോട്ടുപോകുകയായിരുന്നു.

എന്നാല്‍ ഒടുവില്‍ ഫലം വരുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷിനെ തിരഞ്ഞെടുപ്പ് ഗോദയില്‍ മലര്‍ത്തിയടിച്ച് തിരികെ വരികയാണ് വിനേഷ് ഫോഗട്ട്.

പാരീസ് ഒളിമ്പിക്സില്‍ ഫൈനലിലെത്തി, എന്നാല്‍ ഭാരതക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷിന്‍റെ കണ്ണീരൊപ്പാന്‍ കൂടെ നിന്ന ജനം ഒരിക്കല്‍ക്കൂടി വിനേഷിനൊപ്പമെന്ന് തെളിയിക്കുകയാണ്. പാരീസില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിച്ച താരം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

പിന്നാലെ തിരിച്ചടികളില്‍ തളരാതെ തിരഞ്ഞെടുപ്പ് ഗോദയിലേക്കും. ജൂലാനയിലെ ജനങ്ങളുടെ സ്നേഹം തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്നാണ് ആദ്യം മുതല്‍ വിനേഷ് പങ്കുവച്ചിരുന്ന പ്രതീക്ഷ. ആ പ്രതീക്ഷയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായതും.

അതേസമയം, വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഹരിയാനയില്‍ ബിജെപി ഹാട്രിക്കിലേക്കടുക്കുകയാണ്. അമ്പത് സീറ്റില്‍ ബിജെപി ലീഡ് ഉയര്‍ത്തി കഴിഞ്ഞു.

ഒരുഘട്ടത്തില്‍ അമ്പത് സീറ്റിന് മുകളില്‍ ലീഡ് നേടിയ കോണ്‍ഗ്രസ് ഹരിയാനയില്‍ ഭരണം പിടിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. സാവധാനം മുന്നേറിയ ബിജെപി കോണ്‍ഗ്രസിനെ മറികടന്നു.

#Julana #holding #hand #VineshPhogat #champion #electionGoda

Next TV

Related Stories
#BrijBhushan | 'എവിടെ പോയാലും നാശമുണ്ടാക്കും'; വിനേഷ് ഫോ​ഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ

Oct 8, 2024 09:14 PM

#BrijBhushan | 'എവിടെ പോയാലും നാശമുണ്ടാക്കും'; വിനേഷ് ഫോ​ഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ

എന്നിരുന്നാലും ബി.ജെ.പിയുടെ നയത്തെ ജനങ്ങൾ ഏറ്റെടുത്തു." ബ്രിജ് ഭൂഷൺ പറ‍ഞ്ഞു. ഹരിയാണയിലെ ജുലാന മണ്ഡലത്തിൽനിന്നാണ് വിനേഷ് ഫോ​ഗട്ട്...

Read More >>
#NarendraModi | ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചു; നന്ദി അറിയിച്ച് നരേന്ദ്ര മോദി

Oct 8, 2024 09:06 PM

#NarendraModi | ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചു; നന്ദി അറിയിച്ച് നരേന്ദ്ര മോദി

കശ്മീരിലെ ഈ തിരഞ്ഞെടുപ്പ് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ആർട്ടിക്കിൾ 370, 35 (എ) പിൻവലിച്ചശേഷം നടന്ന ആദ്യ...

Read More >>
#explosion |  പടക്കസ്ഫോടനം; ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

Oct 8, 2024 08:26 PM

#explosion | പടക്കസ്ഫോടനം; ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. അഞ്ച് വീടുകൾക്ക്...

Read More >>
#jammukashmirelection | ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും

Oct 8, 2024 04:25 PM

#jammukashmirelection | ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും

ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്‌റാജ് മാലിക്കാണ്...

Read More >>
#beaten |  പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ച്  അധ്യാപകൻ; ചെവി തകർന്നതായി പരാതി, സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും അധ്യാപകർക്കുമെതിരെ കുടുംബം

Oct 8, 2024 03:10 PM

#beaten | പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അധ്യാപകൻ; ചെവി തകർന്നതായി പരാതി, സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും അധ്യാപകർക്കുമെതിരെ കുടുംബം

സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും മൂന്ന് അധ്യാപകർക്കുമെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി എത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം...

Read More >>
#babydeath |   കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 8, 2024 02:50 PM

#babydeath | കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

സാധ്യമാവുന്ന എല്ലാ സഹായവും നൽകുന്നുണ്ട്. അധികൃതർ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരിക്കുന്നു. ഭക്ഷ്യ സുരക്ഷ ഏറ്റവും...

Read More >>
Top Stories