#Congress | 'ഫലം അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു, ബിജെപി സമ്മർദ്ദം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

#Congress | 'ഫലം അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു, ബിജെപി സമ്മർദ്ദം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്
Oct 8, 2024 12:46 PM | By VIPIN P V

ദില്ലി: (truevisionnews.com) തെരഞ്ഞെടുപ്പ് ഫലസൂചനകൾ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്.

കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ, കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയറാം രമേശ് രം​ഗത്തെത്തിയിരുന്നു.

കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും ജയറാം രമേശ് പ്രതികരിച്ചിരുന്നു. അതേസമയം, തോൽക്കുമ്പോൾ വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് കോൺഗ്രസിൻ്റെ പതിവ് പല്ലവിയെന്നാണ് ബിജെപിയുടെ പ്രതികരണം.

രാഹുലിൻ്റെ ജാതി സെൻസെസ് ബൂമറാങ്ങായെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. അതേസമയം, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ നിർണായക നീക്കവുമായി ബിജെപി രം​ഗത്തെത്തി.

ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കൾ. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങൾ നിരാശയിലായിരുന്നു.

ഹരിയാനയിൽ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കൾ പറഞ്ഞിരുന്നതും. അതിനിടയിലാണ് വീണുകിട്ടിയ അവസരമെന്ന നിലയിൽ ഹരിയാനയിലെ ഫലം മാറിമറിയുന്നത്.

കോൺ​ഗ്രസിനെ മലയ‍ത്തിയടിച്ച് ബിജെപി മുന്നേറുകയായിരുന്നു. ഈ ഫലം മുൻ നിർത്തി ജനറൽ സെക്രട്ടറിമാരുടെ യോ​ഗം വിളിച്ച് സർക്കാർ രൂപീകരണത്തിനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് ബിജെപി.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്നിരിക്കുകയാണ് കോൺഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോൺഗ്രസ് ആഘോഷങ്ങൾ നിർത്തിവെച്ചു.

ഹരിയാനയിലെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്.

രാവിലെ 9.55വരെയുള്ള കണക്കുകൾ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോൺഗ്രസ് ക്യാമ്പിലും ആശങ്ക പടർന്നു.

#Result #upload #slows #BJP #pressure #Congress #filed#Complaint #ElectionCommission

Next TV

Related Stories
#Constitution | ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

Nov 26, 2024 07:56 AM

#Constitution | ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം...

Read More >>
#suicide  |    മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

Nov 26, 2024 07:18 AM

#suicide | മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

മകന്‍ അപകടത്തില്‍പ്പെട്ട റെഡ്ഡിയാര്‍പ്പട്ടിയില്‍ കഴിഞ്ഞദിവസമെത്തിയ ഇയാള്‍ ഇവിടെവെച്ച്...

Read More >>
#crime |    കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

Nov 25, 2024 08:03 PM

#crime | കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

കഴിഞ്ഞദിവസം അയല്‍വാസിയായ വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക്...

Read More >>
#Hospitalfire |  മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

Nov 25, 2024 02:57 PM

#Hospitalfire | മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന്...

Read More >>
#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

Nov 25, 2024 01:28 PM

#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

'എല്ലാ കക്ഷികളുടേയും വാക്കുകൾ കേൾക്കാതെയുള്ള ഭരണകൂടത്തിൻ്റെ നിർവികാരമായ നടപടി സ്ഥിതിഗതികൾ കൂടുതൽ...

Read More >>
Top Stories