#ODI | ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ബിഹാറിനെ തകർത്ത് കേരളം

#ODI | ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ബിഹാറിനെ തകർത്ത് കേരളം
Nov 26, 2024 11:30 AM | By VIPIN P V

ഷിമോഗ: (truevisionnews.com) 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് ഉജ്ജ്വല വിജയം.

121 റൺസിനാണ് കേരളത്തിൻ്റെ പെൺകുട്ടികൾ ബിഹാറിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു.

69 റൺസെടുത്ത ആര്യനന്ദയുടെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 89 പന്തിൽ 13 ഫോർ അടങ്ങുന്നതായിരുന്നു ആര്യനന്ദയുടെ ഇന്നിങ്സ്.

26 റൺസെടുത്ത ലക്ഷിത ജയനും 25 റൺസെടുത്ത റെയ്ന റോസും കേരള ബാറ്റിങ് നിരയിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 26-ാം ഓവറിൽ 79 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആകെ മൂന്ന് പേർ മാത്രമാണ് ബിഹാർ നിരയിൽ രണ്ടക്കം കടന്നത്. 30 റൺസെടുത്ത ക്യാപ്റ്റൻ പ്രതിഭാ സാഹ്നിയാണ് ബിഹാറിൻ്റെ ടോപ് സ്കോറർ.

പ്രിയാ രാജ് 24ഉം അക്ഷര ഗുപ്ത 12ഉം റൺസെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അരിതയുടെ പ്രകടനമാണ് ബിഹാർ ബാറ്റിങ് നിരയെ തകർത്തത്.

നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു അരിത അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

#Kerala #beat #Bihar #National #ODI #CricketTournament

Next TV

Related Stories
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories