ന്യൂഡൽഹി: (truevisionnews.com) ആൻഡമാൻ തീരത്തു നിന്ന് കോസ്റ്റ് ഗാർഡ് 5 ടൺ ലഹരിമരുന്ന് പിടികൂടി.5 മ്യാൻമർ പൗരൻമാർ അറസ്റ്റിലായി.
മീൻപിടിത്ത ബോട്ടിൽനിന്നാണ് ലഹരിമരുന്ന് പിടിച്ചത്. കോസ്റ്റ് ഗാർഡിന്റെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് അധികൃതർ പറഞ്ഞു.
അഞ്ചുപേരെയും ആൻഡമാൻ പൊലീസിന് കൈമാറും. വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
#hunting #Coast #Guard #seized #tons #drugs #Andamancoast