ചെന്നൈ: (truevisionnews.com) കാണാതായ കോഴിയെ അയല്‍വാസിയുടെ കൂട്ടില്‍ കണ്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വയോധികന് അടിയേറ്റ് മരിച്ചു.
കുംഭകോണം സ്വദേശിയായ മുരുകയ്യന്(82) ആണ് അയല്‍വാസികളുടെ മർദ്ദനമേറ്റ് മരിച്ചത്. തമിഴ്നാട്ടിലെ കുംഭകോണത്താണ് ദാരുണമായ സംഭവം.
കഴിഞ്ഞദിവസം അയല്‍വാസിയായ വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക് വന്നിരുന്നു. തുടര്‍ന്ന് ഇത് തന്റെ വീട്ടിലെ കോഴിയാണെന്ന് തെറ്റിദ്ധരിച്ച മുരുകയ്യന് ഇതിനെ കൂട്ടിലാക്കി.
ഈ സമയം കോഴിയെ കാണാനില്ലെന്ന് പറഞ്ഞ് വീരമണിയും കുടുംബവും തിരച്ചില്‍ ആരംഭിച്ചിരുന്നു. തിരച്ചിലിനിടെയാണ് തങ്ങളുടെ കോഴിയെ മുരുകയ്യന്റെ കോഴിക്കൂട്ടില്‍ കണ്ടത്.
ഇതോടെ കോഴിയെ മുരുകയ്യന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തര്‍ക്കമായി. തര്‍ക്കത്തിനിടെ വീരമണിയുടെ മകനാണ് മുരുകയ്യനെ മർദ്ദിച്ചത്.
അടിയേറ്റ മുരുകയ്യന് നിലത്തുവീണു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മുരുകയ്യന്റെ മരണത്തിന് പിന്നാലെ വീരമണിയും കുടുംബവും ഒളിവില്‍പോയിരിക്കുകയാണ്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
#Elderly #man #dies #after #missing #chicken #neighbor's #cage #later #dispute