#re-postmortem | ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി പോയി പിന്നീട് മടങ്ങി വന്നില്ല; അജ്ഞാതനെന്ന പേരിൽ പൊലീസ് സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം - കുടുംബം

#re-postmortem | ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി പോയി പിന്നീട് മടങ്ങി വന്നില്ല; അജ്ഞാതനെന്ന പേരിൽ പൊലീസ് സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം - കുടുംബം
Oct 8, 2024 12:09 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) ഒന്നര വർഷം മുന്പ് കാണാതായ തൃശ്ശൂ‍ർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യയും ബന്ധുക്കളും.

അജ്ഞാതനെന്ന പേരിൽ ഈരാറ്റുപേട്ട പൊലീസ് അടയാളപ്പെടുത്തി സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ആത്മഹത്യ ചെയ്തയാളുടെ മൃതദേഹമാണ് ബന്ധുക്കളാരും എത്താതെ സംസ്കരിച്ചതെന്ന് ഈരാറ്റുപേട്ട പൊലീസ് പറയുമ്പോൾ. വില്ലുകുളങ്ങരയിൽ കോൺട്രാക്ടയിരുന്ന സുനിൽകുമാർ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു.

കഴിഞ്ഞ വർഷം ഏപ്രില്‍ 28 നാണ് സുനില്‍കുമാറിനെ കാണാതാവുന്നത്. കോൺട്രാക്ടറായിരുന്ന സുനിൽകുമാർ ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി തൃപ്രയാറിലേക്ക് പോയിട്ട് പിന്നീട് മടങ്ങിയെത്തിയില്ല.

പൂരങ്ങള്‍ക്കും മറ്റും പോകുന്നയാളായത് കൊണ്ട് മടങ്ങിയെത്തുമെന്ന് കരുതി കുടുംബം കാത്തിരുന്നു. പിന്നെയും കാണാതായതിനെത്തുടര്‍ന്ന് മെയ് മൂന്നിന് പൊലീസില്‍ പരാതി നല്‍കി.

മെയ് 27 ന് കുടുംബത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്നൊരു ഫോൺ വിളിയെത്തി. ഈരാറ്റുപേട്ട സ്റ്റേഷന്‍ പരിധിയില്‍ ആത്മഹത്യ ചെയ്യുകയും ബന്ധുക്കളാരും വരാനില്ലാതെ സംസ്കരിക്കുകയും ചെയ്ത ആളുടെ വസ്ത്രങ്ങളും ചെരുപ്പും സൂക്ഷിച്ച് വച്ചിട്ടുണ്ട്.

സ്റ്റേഷന്‍ വരെയെത്തി ഒന്ന് ബോധ്യപ്പെടണം എന്നായിരുന്നു പറഞ്ഞത്. അങ്ങനെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി ചെരുപ്പും വസ്ത്രങ്ങളും സുനിലിന്‍റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം സുനില്‍ ആത്മഹത്യ ചെയ്യാന്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് കുടുംബം പറയുന്നത്.

മാത്രമല്ല, ഈരാറ്റുപേട്ടയിലെ റബ്ബര്‍ തോട്ടത്തില്‍ എങ്ങനെ എത്തി എന്നും അന്വേഷണം ഉണ്ടായില്ല. ഇതിലും ദുരൂഹതയുണ്ട്. സുനിലിന്‍റെ കൈയ്യിലുണ്ടായിരുന്ന മുപ്പതിനായിരത്തിലേറെ രൂപ എവിടെ നഷ്ടപ്പെട്ടു എന്നും വിവരമില്ല.

തൊഴിലാളികള്‍ക്ക് പണം നല്‍കിയിരുന്നില്ല. തൊഴിലാളികള്‍ മെസഞ്ചര്‍ വഴി ബന്ധപ്പെട്ടതോടെയാണ് സുനില്‍ തൃപ്രയാറിലത്തിയില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്.

സുനിലിന്‍റെ ഫോണും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഈരാറ്റുപേട്ട സ്റ്റേഷനില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എത്തിയ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്, നിരന്തരം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും നല്‍കിയില്ല.

ഒടുവില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് ആറുമാസത്തിന് ശേഷം റിപ്പോർട്ട് നല്‍കിയതെന്നും സുനിത ആരോപിക്കുന്നു ആരെയോ സംരക്ഷിക്കാനോ ഒളിക്കാനോ ആണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ഭാര്യ സുനിതയുടെ ആരോപണം.

കേസില്‍ തുടരന്വേഷണം വേണമെന്നും പാലാ പൊതു ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോട്ടം നടത്തണമെന്നും സുനിത ആവശ്യപ്പെട്ടു.

#left #money #owed #workers #never #back #Body #cremated #police #unknown #re-postmortemed #family

Next TV

Related Stories
#binoyviswam |  ആനി രാജയെ നിയന്ത്രിക്കണം, കേരളത്തെക്കുറിച്ച് മിണ്ടരുത്; ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

Oct 8, 2024 07:44 PM

#binoyviswam | ആനി രാജയെ നിയന്ത്രിക്കണം, കേരളത്തെക്കുറിച്ച് മിണ്ടരുത്; ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തിൽ...

Read More >>
#Manaf | കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്

Oct 8, 2024 07:37 PM

#Manaf | കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്

കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് അർജുന്‍റെ സഹോദരി അഞ്ജു പരാതി...

Read More >>
#KERALARAIN |   മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 8, 2024 07:18 PM

#KERALARAIN | മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് പുതുക്കിയ അറിയിപ്പ് പ്രകാരം ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ്...

Read More >>
#Accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

Oct 8, 2024 07:16 PM

#Accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അശ്വന്തിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#StaircaseCollapse | കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് അപകടം; പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 8, 2024 07:09 PM

#StaircaseCollapse | കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് അപകടം; പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്

കാലിനും കൈെക്കും പരിക്കേറ്റ വിദ്യാർത്ഥിനികളെ കൊണ്ടാട്ടി സ്വകാര്യ ആശുപത്രിയിൽ...

Read More >>
#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

Oct 8, 2024 05:25 PM

#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

ബസിനടിയിൽ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചു. ബസ് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തി...

Read More >>
Top Stories