#HurricaneMilton | 'മിൽട്ടൺ' ശക്തിപ്രാപിക്കുന്നു;വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ

 #HurricaneMilton  | 'മിൽട്ടൺ' ശക്തിപ്രാപിക്കുന്നു;വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ
Oct 8, 2024 06:56 AM | By ADITHYA. NP

ഫ്ലോറിഡ:(www.truevisionnews.com) 'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 4 ശക്തിയോടെ ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ 'മിൽട്ടൺ' ബുധനാഴ്ച്ച നിലം തൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്.

'മിൽട്ടണെ' നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. സെയിന്റ് പീറ്റേർസ്ബർഗ്, ടാമ്പാ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ നാളെ അടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യു എസില്‍ കനത്ത നാശം വിതച്ച 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ 'മിൽട്ടനും' കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിലാണ് 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്.

ഇവിടെ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് ഇക്കഴിഞ്ഞ 26 -ാം തിയതിയാണ് 'ഹെലൻ' കരതൊട്ടത്.

ഇതിന്‍റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയിരുന്നു.

ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.

ചുഴലിക്കാറ്റിലും പ്രളയത്തിലും 600ഓളം പേരെ കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ പേർ ഇരുട്ടിലായിരുന്നു. 'ഹെലൻ' തീർത്ത ദുരിതത്തിൽ നിന്ന് കരകയറി വരുമ്പോഴാണ് പുതിയ ഭീഷണിയായി 'മിൽട്ടൺ' എത്തുന്നത്.

#Hurricane #Milton #intensifies #again #under #hurricane #threat

Next TV

Related Stories
#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

Nov 21, 2024 05:07 PM

#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

ഡെൻമാർക്കിൽ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളും വാംഗ് വിയംഗിൽ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം;  ഭർത്താവിനായി തിരച്ചിൽ

Nov 18, 2024 03:03 PM

#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനായി തിരച്ചിൽ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ...

Read More >>
#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

Nov 17, 2024 08:03 PM

#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

ഡൊമിനിക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ച പൊലീസിന് സ്‌കൈപ്പ് അക്കൗണ്ടിൽ നിന്ന് സംശയാസ്പദമായ ചില ചാറ്റുകൾ...

Read More >>
#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

Nov 17, 2024 07:25 PM

#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

കുട്ടിക്കാലം മുതലേ ബനാന ഫോബിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു രോഗാവസ്ഥയല്ല ഇത്. മറിച്ച് വാഴപ്പഴത്തോടുള്ള വെറുപ്പും...

Read More >>
#death |  മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

Nov 17, 2024 12:31 PM

#death | മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

കൗണ്ടി ടിപ്പററിയിലെ നീന സെന്‍റ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ്...

Read More >>
#keirStammer |  ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

Nov 15, 2024 09:20 PM

#keirStammer | ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഡൗണിങ് സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ മാംസവും മദ്യവും ഉൾപ്പെടുത്തിയതിന് ബ്രിട്ടീഷ് ഹിന്ദു പൗരന്മാരിൽ നിന്നും രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രിക്ക്...

Read More >>
Top Stories