#narendramodi | അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞുതീർത്തു;മോദിയും മുർസുവും 7 കരാറുകളിൽ ഒപ്പിട്ടു

#narendramodi | അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞുതീർത്തു;മോദിയും മുർസുവും 7 കരാറുകളിൽ ഒപ്പിട്ടു
Oct 8, 2024 06:29 AM | By ADITHYA. NP

ദില്ലി: (www.truevisionnews.com) ഇന്ത്യയും മാലദ്വീപും ഇനി ഭായ് ഭായ് ബന്ധം തുടരും. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞ് തീർത്ത് പരസ്പര സഹകരണത്തിന് നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മുയിസുവും 7 കരാറുകളിൽ ഒപ്പുവച്ചു.

സാമ്പത്തിക രംഗത്തും സമുദ്ര സുരക്ഷയിലും സഹകരണത്തിനുമടക്കം ഇരു നേതാക്കളും ദില്ലിയിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തി.

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന യാതൊരു നീക്കവും മാലിദ്വീപിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ഉറപ്പ് നൽകിയിട്ടുണ്ട്.

വിശദവിവരങ്ങൾ ഇങ്ങനെ

പരസ്പര സഹകരണത്തിന് പ്രഖ്യാപനവുമായി ഇന്ത്യയും മാലിദ്വീപും സംയുക്ത പ്രസ്താവന ഇറക്കി. ഇന്ത്യ വിരുദ്ധ നയങ്ങളുമായി അധികാരത്തിലേറിയ മാലദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മുയിസു ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകൽ ആണ് നയമെന്നാണ് പ്രഖ്യാപിച്ചത്.

ഏഴിലധികം ധാരണപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. റുപെയ് കാർഡ് മാലിദ്വീപിലും ലഭ്യമാക്കുന്നതിന്‍റെ ഉദ്ഘാടനവും ചർച്ചയ്ക്ക് ശേഷം നടന്നു.

എന്നാൽ ഇന്ത്യൻ സേനാ വിഭാഗത്തെ മാലിദ്വീപിൽ പുനഃസ്ഥാപിക്കുന്നതിൽ ചർച്ചയുണ്ടായില്ലെന്നാണ് സൂചന. ബംഗളുരുവിൽ മാലിദ്വീപിന്‍റെ പുതിയ കോൺസുലേറ്റ് തുറക്കുന്നതിലും ചർച്ച നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

മാലിദ്വീപ് ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്ന നടപടികൾക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി അറിയിച്ചു.

ഇന്ത്യയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും സമുദ്ര വ്യാപാര കരാർ അവസാനഘട്ട ചർച്ചയിലാണെന്നും മുഹമ്മദ്ദ് മുയിസു അറിയിച്ചു.

ഇന്ത്യ പുറത്തു പോകുക എന്ന മുദ്രാവാക്യമുയർത്തി മുയിസു അധികാരത്തിലെത്തിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ഉലഞ്ഞിരുന്നു.

ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലിദ്വീപ് ബഹിഷ്ക്കരിക്കുക എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു രാജ്യങ്ങളും മുൻകൈയ്യെടുത്ത് ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചയ്ക്ക് ധാരണയിലെത്തിയത്.

#All #differences #are #over #Modi #Mursu #sign #7 #agreements

Next TV

Related Stories
#heavyrain |  മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Nov 26, 2024 12:01 PM

#heavyrain | മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
#Constitution | ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

Nov 26, 2024 07:56 AM

#Constitution | ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം...

Read More >>
#suicide  |    മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

Nov 26, 2024 07:18 AM

#suicide | മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

മകന്‍ അപകടത്തില്‍പ്പെട്ട റെഡ്ഡിയാര്‍പ്പട്ടിയില്‍ കഴിഞ്ഞദിവസമെത്തിയ ഇയാള്‍ ഇവിടെവെച്ച്...

Read More >>
#crime |    കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

Nov 25, 2024 08:03 PM

#crime | കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

കഴിഞ്ഞദിവസം അയല്‍വാസിയായ വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക്...

Read More >>
#Hospitalfire |  മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

Nov 25, 2024 02:57 PM

#Hospitalfire | മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന്...

Read More >>
Top Stories