#Siddique | 'നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

#Siddique | 'നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്
Oct 7, 2024 02:46 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ലൈം​ഗിക പരാതിയിൽ സുപ്രീംകോടതിയിലും പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുമ്പിൽ ആവർത്തിച്ച് നടൻ സിദ്ദിഖ്.

‘നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും, തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയിൽ വെച്ചാണ് കണ്ടത് പീഡനം നടന്നെന്ന് പറയുന്ന മാസ്കോട്ട് ഹോട്ടലിൽ വെച്ച് കണ്ടില്ലെന്നുമാണ് നടന്റെ മൊഴി.

നടിക്കെതിരായ വാട്സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ടെന്നും സിദ്ദിഖ്. ഇന്ന് ഹാജരാക്കാം എന്ന് അറിയിച്ചിരുന്നെങ്കിലും പക്ഷെ ഹാജരാക്കിയില്ല.

12-ാം തീയതി വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും അന്ന് വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്നും സിദ്ദിഖ് അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ് പി മെറിൻ ജോസഫ്, ക്രൈം ബ്രാഞ്ച് എസ്പി എസ്.മധുസൂധനൻ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പൂർത്തീകരിച്ചത്.

നിലവിൽ രണ്ടാഴ്ചത്തെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇതിനിടെ ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ചെത്തിയ സിദ്ദിഖിനെ ഒഴിവാക്കിയാൽ നിയമ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്ന ധാരണയിലാണ് വിവരശേഖരണം എന്ന നിലയിൽ ചോദ്യം ചെയ്യൽ നടത്തിയത്.

ഈ മാസം 22-നാണ് സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യം പരിഗണിക്കുക.

ആ ഘട്ടത്തിൽ തന്നെ പ്രാഥമിക ചോദ്യം ചെയ്യൽ വിവരങ്ങൾ കോടതിയിൽ ഹാജരാക്കി സിദ്ദിഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം

#actress #only #life #WhatsAppchats #hand #Siddique #front #investigation #team

Next TV

Related Stories
#kSudhakaran | മലപ്പുറം പരാമര്‍ശത്തിൽ  മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ രാഷ്ട്രീയം കളിച്ച് ഒളിച്ചോടി; വിമർശിച്ച് സുധാകരൻ

Oct 7, 2024 07:11 PM

#kSudhakaran | മലപ്പുറം പരാമര്‍ശത്തിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ രാഷ്ട്രീയം കളിച്ച് ഒളിച്ചോടി; വിമർശിച്ച് സുധാകരൻ

അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുന്‍പായി സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് നാളെ ചേരുമെന്ന്...

Read More >>
#arrest | വാഹനങ്ങള്‍ വിലക്ക് വാങ്ങി ചെറിയ തുക അഡ്വാന്‍സ് നൽകും, പിന്നെ നടക്കുന്നത് ചതി; ഒടുവിൽ യുവാവ് പിടിയിൽ

Oct 7, 2024 07:06 PM

#arrest | വാഹനങ്ങള്‍ വിലക്ക് വാങ്ങി ചെറിയ തുക അഡ്വാന്‍സ് നൽകും, പിന്നെ നടക്കുന്നത് ചതി; ഒടുവിൽ യുവാവ് പിടിയിൽ

ചെറിയ തുക അഡ്വാന്‍സ് നല്‍കി വാഹനം കൈക്കലാക്കിയ ശേഷം ബാക്കി പണം നല്‍കാതെ വഞ്ചിക്കുന്നതാണ് പ്രതിയുടെ...

Read More >>
#pinarayivijayan | നിയമസഭയിലെ ഏറ്റുമുട്ടൽ,മുങ്ങിപ്പോയത് മലപ്പുറം പരാമര്‍ശത്തിലെ അടിയന്തര പ്രമേയ ചര്‍ച്ച

Oct 7, 2024 07:05 PM

#pinarayivijayan | നിയമസഭയിലെ ഏറ്റുമുട്ടൽ,മുങ്ങിപ്പോയത് മലപ്പുറം പരാമര്‍ശത്തിലെ അടിയന്തര പ്രമേയ ചര്‍ച്ച

സഭ നിര്‍ത്തിവച്ച് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം പ്രതിഷേധങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തതോടെ സഭ പിരിയാൻ സ്പീക്കർ...

Read More >>
#OmPrakashDrugCase | ലഹരിക്കേസ്: റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

Oct 7, 2024 05:15 PM

#OmPrakashDrugCase | ലഹരിക്കേസ്: റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

ഇന്നലെയാണ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും...

Read More >>
#rape | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ് ശിക്ഷ

Oct 7, 2024 05:03 PM

#rape | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ് ശിക്ഷ

ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ...

Read More >>
Top Stories