കോഴിക്കോട്: ( www.truevisionnews.com )സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിലായി. കോഴിക്കോട് മുക്കത്തിനടുത്താണ് സംഭവം.
15 വയസുള്ള സ്കൂൾ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർ ആണ് പിടിയിലായത്. ഒരു അസം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളെയുമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുള്ളവർ ആണ് പ്രതികൾ. ഇതിനാൽ ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് കുട്ടി ഗർഭിണി ആണെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കുടുംബം പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്നും വിദ്യാർത്ഥിനിയുടെ മൊഴി. സംഭവത്തിൽ ഉള്‍പ്പെട്ട മറ്റു പ്രതികൾക്കായി മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
#Kozhikode #school #girl #raped #made #pregnant #Three #people #are #under #arrest