#manjeswarelectionbribecase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോടതി

#manjeswarelectionbribecase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോടതി
Oct 7, 2024 09:54 AM | By VIPIN P V

കാസർഗോഡ് : (truevisionnews.com) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പൊലീസിന് വീഴ്ചയെന്ന് കോടതി വിധി.

കുറ്റപത്രം സമർപ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വർഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതിൽ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്.

കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് എന്നതിന് തെളിവ് നൽകാനായില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പണവും മൊബൈൽ ഫോണും കൈപ്പറ്റിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുന്ദരയുടെ നടപടികളും വാക്കും വ്യക്തമാക്കുന്നതായും കോടതി. ബിജെപി സംസ്ഥാന അധ്യക്ഷ്യൻ കെ. സുരേന്ദ്രനെ കുറ്റനവിമുക്തമാക്കിയ കേസിലാണ് കോടതി വിധി.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബിജെപി നേതാക്കളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍.

പകരമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരയ്ക്ക് നല്‍കി.

എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവര്‍ വിടുതല്‍ ഹരജി നല്‍കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസില്‍ നിന്ന് ഒഴിവാക്കിയത്.

#Manjeswaram #electioncorruptioncase #Court #says #serious #failure #police

Next TV

Related Stories
#Siddique | ബലാത്സംഗക്കേസിൽ സിദ്ദീഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു; ഈ മാസം 12-ന് വീണ്ടും ഹാജരാകണം

Oct 7, 2024 01:46 PM

#Siddique | ബലാത്സംഗക്കേസിൽ സിദ്ദീഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു; ഈ മാസം 12-ന് വീണ്ടും ഹാജരാകണം

ഒരാഴ്ചത്തെ ഒളിവുജീവിതത്തിന് ശേഷം സുപ്രിം കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ്...

Read More >>
#rain | കേരളത്തിൽ മഴക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 7, 2024 01:39 PM

#rain | കേരളത്തിൽ മഴക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി...

Read More >>
#kcvenugopal | 'സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ',  രൂക്ഷവിമർശനവുമായി കെ സി വേണു​ഗോപാൽ

Oct 7, 2024 01:32 PM

#kcvenugopal | 'സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ', രൂക്ഷവിമർശനവുമായി കെ സി വേണു​ഗോപാൽ

. ​ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണു​ഗോപാൽ...

Read More >>
#founddeath |  വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 7, 2024 01:20 PM

#founddeath | വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി - തൃശൂർ സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപത്തെ കനാലിലാണ് വയോധികനെ മരിച്ച നിലയിൽ...

Read More >>
#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

Oct 7, 2024 01:06 PM

#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും...

Read More >>
#SujitDas | സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പരാതി തള്ളണമെന്നും ആവശ്യം

Oct 7, 2024 01:03 PM

#SujitDas | സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പരാതി തള്ളണമെന്നും ആവശ്യം

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ...

Read More >>
Top Stories