#Acidattack | പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി

#Acidattack | പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി
Oct 6, 2024 07:07 AM | By VIPIN P V

അലിഗഡ്: (truevisionnews.com) പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയ മുൻ കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി.

ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവേക് ​​എന്ന യുവാവിൻ്റെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവേക് ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു.

തുടർന്ന് സംസാരിക്കാനായി ഇരുവരും ഒരു റെസ്റ്റോറൻ്റിൽ കണ്ടുമുട്ടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ യുവതി ബാഗിൽ നിന്ന് ഒരു കുപ്പി പുറത്തെടുത്ത് ആസിഡ് യുവാവിൻ്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

"അയാൾ എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതിനാലാണ് അയാൾക്കുമേൽ ആസിഡ് ഒഴിച്ചത്", യുവതി ആരോപിച്ചു.

പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ യുവാവ് റെസ്റ്റോറൻ്റിൽ നിന്ന് ഓടി രക്ഷപ്പെട്ടു. "അവർ വന്നപ്പോൾ ഞങ്ങൾ റെസ്റ്റോറൻ്റ് വൃത്തിയാക്കുകയായിരുന്നു. യുവതി ആദ്യം പുറത്തിരുന്നു.

പിന്നീട് അകത്തേക്ക് വന്നു. അഞ്ച് മിനിറ്റിന് ശേഷം ഒരു പുരുഷൻ അവരെ കാണാൻ വന്നു. അവർ ഒരു ദോശയും ചോള ഭാടൂരയും ഓർഡർ ചെയ്തു. അവർ സംസാരിച്ചു.

ഞാൻ പ്രഭാതഭക്ഷണം കഴിക്കാൻ പോയി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല, തുടർന്ന് ആ സ്ത്രീയാണ് താൻ യുവാവിന് മേൽ ആസിഡ് ഒഴിച്ചുവെന്ന് പറഞ്ഞത്”, റെസ്റ്റോറൻ്റ് മാനേജർ പറഞ്ഞു.

യുവാവ് വർഷങ്ങളായി തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും അതിനാലാണ് ആസിഡ് ഒഴിച്ചതെന്നും യുവതി തന്നോട് പറഞ്ഞതായും മാനേജർ പറഞ്ഞു.

സംഭവത്തിൽ യുവതിക്കും പൊള്ളലേറ്റിട്ടുണ്ടെന്നും അവർക്ക് വൈദ്യസഹായം നൽകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

#Youngwoman #pours #acid #boyfriend #who #blackmailed #money

Next TV

Related Stories
#brutallybeaten | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂര മർദ്ദനം

Oct 6, 2024 10:40 AM

#brutallybeaten | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂര മർദ്ദനം

തുടർന്ന് ഇരുവരും തമ്മിൽ തർക്കമുടലെടുത്തു. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോ​ഗിച്ച് രാംഫാലിനെ ക്രൂരമായി...

Read More >>
#missing | കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

Oct 6, 2024 10:40 AM

#missing | കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

അപകടം പറ്റി കാറിന്റെ മുൻ വശത്ത് കേടുപാടുകൾ ഉണ്ടെങ്കിലും മുംതാസ് അലി കാറിൽ ഉണ്ടായിരുന്നില്ല....

Read More >>
#crime | മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു, കേസെടുത്ത് പൊലീസ്

Oct 6, 2024 10:24 AM

#crime | മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു, കേസെടുത്ത് പൊലീസ്

വീട്ടുടമായ സോനു കുമാർ എന്നയാളാണ് സിദ്ധാർഥ് എന്ന യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചത്....

Read More >>
#fire | ഇരുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

Oct 6, 2024 10:05 AM

#fire | ഇരുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

Read More >>
#blackmail  | അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, അധ്യാപികയുടെ പരാതിയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ

Oct 6, 2024 08:50 AM

#blackmail | അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, അധ്യാപികയുടെ പരാതിയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ

അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ...

Read More >>
#missing | ജങ്കാർ യാത്രക്കിടെ മലയാളി പുഴയിലേക്ക് ചാടി; ജോലിക്കായി പോയത് രണ്ട് ദിവസം മുമ്പ്

Oct 6, 2024 07:21 AM

#missing | ജങ്കാർ യാത്രക്കിടെ മലയാളി പുഴയിലേക്ക് ചാടി; ജോലിക്കായി പോയത് രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിൻസന്റ് മൂന്നുപേർക്കൊപ്പം ജോലിക്കായി അസമിലേക്ക് പോയത്. ശനിയാഴ്ച രാവിലെ 11ന്‌ റയിൽവേ സ്റ്റേഷനിൽ...

Read More >>
Top Stories










Entertainment News