#rationcard | ഇതുവരെ ചെയ്തില്ലേ? മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും

#rationcard | ഇതുവരെ ചെയ്തില്ലേ?  മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും
Oct 6, 2024 09:12 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ഇ- കെ.വൈ.സി അപ്ഡേഷൻ നടത്തുന്നതിനായി ജില്ലയിലെ മുഴുവൻ റേഷൻ കടകളും ഇന്ന് (ഞായർ) തുറന്ന് പ്രവർത്തിക്കും.

എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുള്ള ഗുണഭോക്താക്കൾ റേഷൻകട പരിസരത്ത് ഒരുക്കിയിട്ടുള്ള ബൂത്തുകളിൽ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം നേരിട്ടെത്തി ഒക്ടോബർ എട്ടിനകം ഇ പോസ് മുഖാന്തിരം ഇ- കെവൈസി അപ്ഡേഷൻ നടത്തണം.

ഒക്ടോബർ എട്ട് വരെയാണ് ജില്ലയിൽ മുൻഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാർഡുടമകൾക്ക് കെ.വൈ.സി (മസ്റ്ററിംഗ്)ക്കായി അനുവദിച്ചിട്ടുള്ള സമരം. എന്നാൽ മൂന്ന് മുതൽ ആരംഭിച്ച മസ്റ്ററിംഗ് ജില്ലയിൽ 66 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇനിയും നിരവധി പേർ മസ്റ്ററിംഗ് ചെയ്യാനുണ്ട്.

പലയിടങ്ങളിലും ആളുകൾ എത്താത്തതും ചിലയിടങ്ങളിൽ ഇ പോസ് മെഷീൻ പണിമുടക്കുന്നതുമാണ് മസ്റ്ററിംഗ് ഇഴയാൻ ഇടയാക്കുന്നത്. സമയ പരിധി കഴിയുന്നതോടെ ഇതുമൂലം നിരവധി പേർ റേഷൻ കാർഡുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്.

റേഷൻ കാർഡിൻ്റെ മസ്റ്ററിംഗ് തിയതി ഒരാഴ്‌ച കൂടി നീട്ടി വെക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. മസ്റ്ററിംഗ് കൃത്യമായി നടത്തിയില്ലെങ്കിൽ റേഷൻ വിഹിതം ലഭിക്കില്ലെന്നാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

അതിനാൽ സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അടുത്തമാസം മുതലുള്ള റേഷൻ വിഹിതത്തിൽ കുറവ് വരും. അതിനാൽ ഇക്കാര്യത്തിൽ കൃത്യമായ ബോധവത്ക്കരണം ആവശ്യമാണെന്നാണ് റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്.

ജില്ലയിൽ ആദ്യഘട്ടത്തിൽ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 356493 റേഷൻ കാർഡുകളിലായി 1371060 ഗുണഭോക്താക്കളാണ്. അന്ത്യോദയ അന്നയോജന (എ.എ.വൈ മഞ്ഞ) കാർഡുകളിൽ 126410 ഗുണഭോക്താക്കളും പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച് പിങ്ക്) കാർഡുകളിലായി 1244650 പേരുമുണ്ട്. നീല, വെള്ള കാർഡുകാർക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.

#Not #done #yet #Mustering #yellow #pink #ration #card #members #Ration #shops #will #open #today #Sunday

Next TV

Related Stories
#arrest | വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

Oct 6, 2024 10:15 AM

#arrest | വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

തുടർച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയപ്പോഴാണ് കിഴക്കോത്ത് സ്വദേശിയായ യുവാവ് കൊടുവള്ളി പോലീസിൽ വെള്ളിയാഴ്ച...

Read More >>
#travellerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; അപകടം നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകവേ

Oct 6, 2024 09:53 AM

#travellerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; അപകടം നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകവേ

നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ...

Read More >>
#mtvasudevannair |  എംടിയുടെ വീട്ടിലെ മോഷണം; നഷ്ടപെട്ടത് 26 പവൻ്റെ സ്വർണഭരണങ്ങൾ, രണ്ട് പേർ കസ്റ്റഡിയിൽ

Oct 6, 2024 09:47 AM

#mtvasudevannair | എംടിയുടെ വീട്ടിലെ മോഷണം; നഷ്ടപെട്ടത് 26 പവൻ്റെ സ്വർണഭരണങ്ങൾ, രണ്ട് പേർ കസ്റ്റഡിയിൽ

26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം...

Read More >>
#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം',  'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

Oct 6, 2024 09:35 AM

#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ...

Read More >>
#KERALARAIN | ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 08:37 AM

#KERALARAIN | ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷമായതിനാൽ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദ​ഗ്ധർ മുന്നറിയിപ്പ്...

Read More >>
#PVAnwar |  'പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം'; തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ

Oct 6, 2024 08:23 AM

#PVAnwar | 'പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം'; തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം...

Read More >>
Top Stories

Entertainment News