#accident | വിവാഹസംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

#accident | വിവാഹസംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം
Oct 6, 2024 06:10 AM | By VIPIN P V

ദെഹ്‌റാദൂണ്‍: (truevisionnews.com) ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ലാന്‍ഡൗണിലെ നവ്ഗാവിന് സമീപത്താണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.

ബസ്രയില്‍ നിന്ന് ഗുനിയാല്‍ഗാവിലേക്ക് പോകുകയായിരുന്നു വാഹനം. വേഗത്തിലെത്താനുള്ള ധൃതിയില്‍ പ്രധാനറോഡില്‍നിന്ന് മാറി മറ്റൊരു പാതയിലൂടെയാണ് ഡ്രൈവര്‍ കാറോടിച്ചത്.

മഹീന്ദ്ര മാക്‌സ് ആയിരുന്നു വാഹനം. നിയന്ത്രണം തെറ്റി കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

പോലീസും ദുരന്തനിവാരണസേനയുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ഗര്‍ത്തത്തില്‍നിന്ന് പുറത്തെടുത്തത്.

മൂന്നുപേരും അപകടസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.

#wedding #party #car #overturned #accident #occurred #Koka #tragic #end #three #people

Next TV

Related Stories
#missing | ജങ്കാർ യാത്രക്കിടെ മലയാളി പുഴയിലേക്ക് ചാടി; ജോലിക്കായി പോയത് രണ്ട് ദിവസം മുമ്പ്

Oct 6, 2024 07:21 AM

#missing | ജങ്കാർ യാത്രക്കിടെ മലയാളി പുഴയിലേക്ക് ചാടി; ജോലിക്കായി പോയത് രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിൻസന്റ് മൂന്നുപേർക്കൊപ്പം ജോലിക്കായി അസമിലേക്ക് പോയത്. ശനിയാഴ്ച രാവിലെ 11ന്‌ റയിൽവേ സ്റ്റേഷനിൽ...

Read More >>
#Acidattack | പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി

Oct 6, 2024 07:07 AM

#Acidattack | പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി

യുവാവ് വർഷങ്ങളായി തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും അതിനാലാണ് ആസിഡ് ഒഴിച്ചതെന്നും യുവതി തന്നോട് പറഞ്ഞതായും...

Read More >>
#arrest |  16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

Oct 5, 2024 08:35 PM

#arrest | 16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായത്....

Read More >>
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
Top Stories










Entertainment News