#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Oct 5, 2024 05:35 PM | By VIPIN P V

കൊൽക്കത്ത: (truevisionnews.com) സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പശ്ചിമ ബംഗാളിലാണ് സംഭവം നടന്നത്. ബർദ്ദവാനിൽ സ്കൂളിലെ വിദ്യാർത്ഥിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.

സംഭവത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അറസ്റ്റിൽ. കളിക്കുന്നതിനിടെ എന്തോ കടിച്ചത് പോലയുള്ള വേദന അനുഭവപ്പെട്ട സംഭവം അധ്യാപകരോട് പറഞ്ഞിരുന്നുവെങ്കിലും എല്ലാവരും നിസാരമായി തള്ളി.

ഒടുവിൽ ബന്ധുക്കളുടെ പരാതിക്ക് പിന്നാലെയാണ് ഹെഡ്മാസ്റ്റർ അറസ്റ്റിലായത്. കോശിഗ്രാം യൂണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇന്ദ്രഡിത് മജ്ഹിയാണ് ചൊവ്വാഴ്ച പാമ്പ് കടിയേറ്റ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിലാണ് കുട്ടിയെ പാമ്പ് കടിച്ചത്. കാലിൽ വേദനിക്കുന്നതായി കുട്ടി പരാതിപ്പെട്ടെങ്കിലും അധ്യാപകർ കാര്യമാക്കിയില്ല.

വീട്ടിൽ എത്തിയപ്പോഴേക്കും അവശനിലയിലായ കുട്ടി രക്ഷിതാക്കളോട് കാലിലെന്തോ കടിച്ചതായ വിവരം പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കൾ നോക്കിയപ്പോഴാണ് കാലിലെ നിറം മാറ്റം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

രക്ഷിതാക്കൾ അധ്യാപകർക്കെതിരെ പരാതിപ്പെട്ടതോടെ കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തന്നെ മരണകാരണം പാമ്പുകടിയേറ്റാണെന്ന് തെളിഞ്ഞിരുന്നു. 

കുട്ടിയുടെ കാലിൽ ഒന്ന് നോക്കിയിരുന്നെങ്കിൽ പാമ്പ് കടിച്ചതാണെന്ന് വ്യക്തമാവുമായിരുന്നുവെന്നും അത് പോലും ചെയ്യാതെയാണ് അധ്യാപകർ കുട്ടിയെ വീട്ടിലേക്ക് അയച്ചതെന്നുമാണ് കുട്ടിയുടെ അമ്മ വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ രക്ഷിതാക്കൾ സംഘടിച്ച് സ്കൂളിനെതിരെ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് കുട്ടിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ പ്രതിഷേധം കടുപ്പിച്ചു.

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ഉയർന്നത്.

ഹെഡ്മാസ്റ്റർ പൂർണേന്ദു ബാനർജിയാണ് പിടിയിലായിട്ടുള്ളത്. പക്ഷെ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റതായുള്ള വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റർ പ്രതികരിച്ചു.

#year #old #complains #legpain #Teachers #ignore #snakebite #school #student #dies

Next TV

Related Stories
#arrest |  16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

Oct 5, 2024 08:35 PM

#arrest | 16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായത്....

Read More >>
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

Oct 5, 2024 04:57 PM

#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി...

Read More >>
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

Oct 5, 2024 12:15 PM

#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവരാജിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമനടപടികൾക്ക് വിധേയമാക്കുമെന്ന്...

Read More >>
Top Stories

Entertainment News