#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്
Oct 5, 2024 11:21 AM | By VIPIN P V

നാദാപുരം:(truevisionnews.com)തൂണേരിയിലെ ഡിവൈഎഫ്ഐ ഷിബിൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം.

നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ മുഹമ്മദ് ബംഗ്ലത്ത് , ജനറൽ സെക്രെട്ടറി എൻ കെ മൂസ മാസ്റ്റർ, ട്രഷറർ ഖാലിദ് മാസ്റ്റർ എന്നിവരാണ് ഈ കാര്യം അറിയിച്ചത്.

'ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ഒരു ആഘോഷമാക്കി മാറ്റുകയാണ്. നാദാപുരം മേഖലയിൽ പാർട്ടി നടത്തിയിട്ടുള്ള താണ്ഡവം ഇവിടുത്തെ ജനങ്ങൾ മറന്നിട്ടില്ല. അതിൽ നിന്നും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ഈ കേസിന്റെ വിധിയെ ഇവർ ആഘോഷമാക്കി മാറ്റുന്നത്' എന്ന് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു.

മുസ്‌ലിം ലീഗ് പാർട്ടി ഈ കേസിലെ നിരപരാധികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി നിയമത്തിന്റെ ഏത് അറ്റം വരെയും പോകുമെന്നും, മുസ്‌ലിം ലീഗിന്റെ ഉന്നതരായ നേതാക്കളുമായി ബന്ധപ്പെട്ട് നിയമപരമായി എന്തെല്ലാം പരിരക്ഷ കിട്ടുമോ അതിന് അങ്ങെയറ്റം വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മാക്സിസ്റ്റ് പാർട്ടി ഈ വിധി ആഘോഷമാക്കി മാറ്റുന്നത് വലിയ ഗുണം ചെയ്യുമെന്ന വിശ്വാസം ഞങ്ങൾക്കില്ലെന്ന്' ജനറൽ സെക്രെട്ടറി എൻ കെ മൂസ മാസ്റ്റർ പറഞ്ഞു.

'നാട്ടിൽ നില നിൽക്കുന്ന സമാധാനവും ശാന്തിയും നിലനിർത്തിക്കൊണ്ടുള്ള രാക്ഷ്ട്രീയ പ്രവർത്തനമാണ് എല്ലാ പാർട്ടിക്കാരും നടത്തേണ്ടത്. മുസ്‌ലീം ലീഗ് പാർട്ടി സമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തുന്നത്.

ഈ കേസ് വിധിയുമായി ബന്ധപ്പെട്ട് ഗൗരവമായി ആലോചിക്കുകയും വളരെ ഉന്നതമായ തീരുമാനങ്ങളുമാണ് എടുത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ലൂത്ത് ലീഗ് പ്രവർത്തകൻമാരുടെ നിരപരാതിത്വം തെളിയിക്കാൻ വേണ്ടി നിയമത്തിന്റെ എല്ലാ മേഖലകളിലും ഉള്ള സമഗ്രമായ സംവിധാനം ഉപയോഗിച്ച് ഞങ്ങൾ പ്രവർത്തിക്കും.

ഭരണത്തിന്റെ പല സ്വാധീനവും ഇതിലേക്ക് ഉപയോഗിക്കാൻ വേണ്ടി ഇന്നത്തെ സർക്കാർ ശ്രമിച്ചിട്ടുണ്ട്. സമ്പൂർണ്ണ നീതി ലഭ്യമാകും വരെ പ്രവർത്തകൻമാരോടൊപ്പം ഉണ്ടാകും എന്ന് ട്രഷറർ ഖാലിദ് മാസ്റ്ററും അറിയിച്ചു.

#Shibinmurdercase #MaxistParty #Celebrates #HighCourt #Verdict #Approach #SupremeCourt #MuslimLeague

Next TV

Related Stories
#AKBalan | 'അങ്ങനെ ഒരു ‘നാരദന്മാരും പാർട്ടിയിൽ ഉണ്ടാകില്ല'; അൻവറിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി എ.കെ ബാലൻ

Oct 5, 2024 01:42 PM

#AKBalan | 'അങ്ങനെ ഒരു ‘നാരദന്മാരും പാർട്ടിയിൽ ഉണ്ടാകില്ല'; അൻവറിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി എ.കെ ബാലൻ

പി. ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽനിന്ന് പിന്നോട്ടില്ല. പി. ശശിയുടെ വക്കീൽ നോട്ടീസിനെ...

Read More >>
 #Complaint | കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

Oct 5, 2024 01:37 PM

#Complaint | കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ്(30)...

Read More >>
#CPM  | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: അപ്പീൽ നൽകും, കെ സുരേന്ദ്രനെതിരെ ഏതറ്റം വരേയും പോകുമെന്നും സിപിഎം

Oct 5, 2024 01:14 PM

#CPM | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: അപ്പീൽ നൽകും, കെ സുരേന്ദ്രനെതിരെ ഏതറ്റം വരേയും പോകുമെന്നും സിപിഎം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റായ് രണ്ടും സുരേഷ് നായ്ക്ക് മൂന്നും...

Read More >>
#robberycase | പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച  തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

Oct 5, 2024 01:07 PM

#robberycase | പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

അറസ്റ്റിലായവർ തെറ്റിദ്ധാരണയുടെ പുറത്താണ് കേസിലുൾപ്പെട്ടതെന്ന് കാർ ഉടമ മിഥിലാജ് പറഞ്ഞു....

Read More >>
#KSurendran | ഗുഢാലോചന നടന്നു; ആസൂത്രിതമായി കള്ളക്കേസ് ചമച്ചു, കോടതിക്ക് എല്ലാം ബോധ്യമായെന്ന് കെ സുരേന്ദ്രൻ

Oct 5, 2024 01:05 PM

#KSurendran | ഗുഢാലോചന നടന്നു; ആസൂത്രിതമായി കള്ളക്കേസ് ചമച്ചു, കോടതിക്ക് എല്ലാം ബോധ്യമായെന്ന് കെ സുരേന്ദ്രൻ

യാതൊരുതരത്തിലുള്ള അടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവർത്തകനെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമ നിയമം...

Read More >>
#Siddique | ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

Oct 5, 2024 12:59 PM

#Siddique | ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട്‌ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ...

Read More >>
Top Stories

Entertainment News