#BinoyVishwam | എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐയിൽ ഭിന്നത;പ്രകാശ് ബാബുവിൻ്റെ പ്രതികരണങ്ങളിൽ ബിനോയ് വിശ്വത്തിന് അതൃപ്തി

#BinoyVishwam | എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐയിൽ ഭിന്നത;പ്രകാശ് ബാബുവിൻ്റെ പ്രതികരണങ്ങളിൽ ബിനോയ് വിശ്വത്തിന് അതൃപ്തി
Oct 5, 2024 08:40 AM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബുവിന്റെ പ്രതികരണത്തിൽ അതൃ്പതി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രം​ഗത്തെത്തി.

സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് വിവരം. എന്നാൽ ജനയുഗത്തിൽ ലേഖനം എഴുതിയതിന് മുൻപ് പാർട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നല്ലോ എന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസത്തെ നിർവ്വാഹക സമിതിയിലാണ് രണ്ടു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. അതേസമയം, എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് നൽകും.

എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം.

ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്.

എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്.

വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകാമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം അറിയിച്ചു.

സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു.

ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്.

ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട് സർക്കാറിലേക്ക് എത്താൻ പോകുന്നത്.

#CPI #split #over #ADGP #controversies #BinoyVishwam #unhappy #with #PrakashBabu #responses

Next TV

Related Stories
#shock | പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Oct 5, 2024 12:32 PM

#shock | പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

Read More >>
#TPRamakrishnan | മുഖ്യമന്ത്രിയുടെ അഭിമുഖം; ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് ടി പി രാമകൃഷ്ണന്‍

Oct 5, 2024 12:26 PM

#TPRamakrishnan | മുഖ്യമന്ത്രിയുടെ അഭിമുഖം; ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് ടി പി രാമകൃഷ്ണന്‍

എന്‍സിപിയിലെ മന്ത്രിമാറ്റ വിഷയം എല്‍ഡിഎഫിന് മുന്നില്‍ വന്നിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍...

Read More >>
#Murdercase | കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

Oct 5, 2024 12:10 PM

#Murdercase | കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, വി​ഷം ന​ല്‍കി അ​പാ​യ​പ്പെ​ടു​ത്ത​ല്‍, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ല്‍...

Read More >>
#ksu |  'മുട്ട് കാല് തല്ലിയൊടിക്കും'; കെഎസ്‍യു പ്രവർത്തകനോട് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, പരാതി

Oct 5, 2024 12:07 PM

#ksu | 'മുട്ട് കാല് തല്ലിയൊടിക്കും'; കെഎസ്‍യു പ്രവർത്തകനോട് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, പരാതി

കോളേജിൽ പുറമേ നിന്നുള്ള കെ എസ്‍ യു - എസ്‍ എഫ് ഐ നേതാക്കൾക്ക്...

Read More >>
#briberycase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്, കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 11:58 AM

#briberycase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്, കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്....

Read More >>
#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:44 AM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
Top Stories

Entertainment News