#Doctormurder | ആശുപത്രിക്ക് ഉള്ളിൽ കയറി ഡോക്ടറെ വെടിവെച്ച് കൊന്ന സംഭവം; പിന്നിൽ നഴ്സിന്റെ ഭർത്താവെന്ന് പിടിയിലായ ആളുടെ മൊഴി

#Doctormurder | ആശുപത്രിക്ക് ഉള്ളിൽ കയറി ഡോക്ടറെ വെടിവെച്ച് കൊന്ന സംഭവം; പിന്നിൽ നഴ്സിന്റെ ഭർത്താവെന്ന് പിടിയിലായ ആളുടെ മൊഴി
Oct 4, 2024 02:17 PM | By VIPIN P V

ദില്ലി: (truevisionnews.com) ദില്ലി കാളിന്ദികുഞ്ചിൽ ഡോക്ടറെ ആശുപത്രിക്ക് ഉള്ളിൽ കയറി വെടിവെച്ചു കൊന്ന സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ.

50-വയസുകാരനായ യുനാനി ഡോക്ടറെ കൊലപ്പെടുത്താൽ ക്വട്ടേഷൻ നൽകിയത് സ്ഥാപനത്തിലെ ഒരു നഴ്സിന്റെ ഭർത്താവാണെന്നാണ് പിടിയിലായ ആൾ വിശദമാക്കുന്നത്.

രണ്ട് കൌമാരക്കാരാണ് ഡോക്ടറെ ആശുപത്രിക്കുള്ളിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. ഡോക്ടറിന് നഴ്സുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു ക്വട്ടേഷൻ നൽകിയതെന്നാണ് പിടിയിലായിട്ടുള്ളയാൾ മൊഴി നൽകിയിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഡോക്ടറെ കൊലപ്പെടുത്തിയാൽ മകളെ വിവാഹം ചെയ്ത് നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തതായാണ് പിടിയിലായ ആൾ മൊഴി നൽകിയിട്ടുള്ളതെന്നാണ് ദില്ലി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

നഴ്സിന്റെ ഭർത്താവിന്റെ എടിഎമ്മിൽ നിന്ന് പണവും ഇയാൾ പിൻവലിച്ചതായും മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

നവമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. 2024ലെ ആദ്യ കൊലപാതകെ എന്ന് തോക്കുമായി അലറി ബഹളം വയ്ക്കുന്ന കൌമാരക്കാരന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ട് ഇത്തരത്തിലാണ് പൊലീസിന് കിട്ടുന്നത്.

വ്യാഴാഴ്ചയാണ് ദില്ലിയിലെ നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ആശുപത്രിയില്‍ ചികിത്സക്ക് എത്തിയവരാണ് ഡോക്ടർക്കെതിരെ വെടിയുതിർത്തത്. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയില്‍ പതിവ് പോലെ ഡ്യൂട്ടിലായിരുന്ന ഡോക്ടര്‍ ജാവേദ് അക്തറിനെ പരിക്കുകളോടെ രണ്ടുപേര്‍ ചികില്‍സയ്ക്കെന്ന പേരില്‍ എത്തിയ കൌമാരക്കാരാണ് ആക്രമിച്ചത്.

ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

#incident #doctor #shot #killed #inside #hospital #arrested #man #statement #husband #nurse

Next TV

Related Stories
#sexuallyassault | സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; ഹെഡ്മാസ്റ്റർ അറസ്റ്റിൽ

Oct 4, 2024 05:27 PM

#sexuallyassault | സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; ഹെഡ്മാസ്റ്റർ അറസ്റ്റിൽ

അധ്യാപകന്റെ പെരുമാറ്റം കാരണം സ്‌കൂളിൽ വിദ്യാർത്ഥികൾ പലപ്പോഴും ഹാജരാകാതിരിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതായിരുന്നെന്ന്‌ വിദ്യാർഥികൾ...

Read More >>
#theft | സഹോദരന്റെ വീട്ടിലേക്ക് പോകാൻ അധ്യാപിക വിളിച്ചത് വനിതാ ഓട്ടോ ഡ്രൈവറെ; താക്കോൽ വെക്കുന്ന സ്ഥലം മനസിലാക്കി വീട് കൊള്ളയടിച്ച് യുവതി

Oct 4, 2024 05:18 PM

#theft | സഹോദരന്റെ വീട്ടിലേക്ക് പോകാൻ അധ്യാപിക വിളിച്ചത് വനിതാ ഓട്ടോ ഡ്രൈവറെ; താക്കോൽ വെക്കുന്ന സ്ഥലം മനസിലാക്കി വീട് കൊള്ളയടിച്ച് യുവതി

എന്നാൽ ആപ്പിൽ കാണിച്ച രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോയിലല്ല ഇവർ എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അന്വേഷണത്തിന് ഓൺലൈൻ ടാക്സി സർവ്വീസിന്റെ...

Read More >>
#gangrape | മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന  21-കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർക്കായി തിരച്ചിൽ

Oct 4, 2024 12:23 PM

#gangrape | മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന 21-കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർക്കായി തിരച്ചിൽ

ക്രൈം ബ്രാഞ്ചിൽനിന്നും ഡിറ്റക്ഷൻ ബ്രാഞ്ചിൽനിന്നുമുള്ള ഉദ്യോ​ഗസ്ഥർ പത്ത് സംഘങ്ങളായി തിരിഞ്ഞാണ്...

Read More >>
#raped  | എട്ടാം ക്ലാസുകാരിയെ 16 കാരനായ സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി

Oct 4, 2024 09:41 AM

#raped | എട്ടാം ക്ലാസുകാരിയെ 16 കാരനായ സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി

അഞ്ച് മാസം മുമ്പ് മൂന്ന് തവണയായി സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ...

Read More >>
#founddead |  കോളേജ്  ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വിദ്യാർത്ഥി​നി​ മ​രി​ച്ച​നി​ല​യി​ൽ

Oct 4, 2024 08:51 AM

#founddead | കോളേജ് ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വിദ്യാർത്ഥി​നി​ മ​രി​ച്ച​നി​ല​യി​ൽ

വിദ്യാർത്ഥി​ക​ൾ ക്ലാ​സ് വി​ട്ട് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് രു​ദ്ര​യെ മ​രി​ച്ച നി​ല​യി​ൽ...

Read More >>
#death | മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങി, പണമയയ്ക്കണമെന്ന് തട്ടിപ്പ് കോൾ; അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

Oct 4, 2024 08:46 AM

#death | മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങി, പണമയയ്ക്കണമെന്ന് തട്ടിപ്പ് കോൾ; അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

സർക്കാർ സ്കൂൾ ടീച്ചറായ 58കാരി മാലതി വർമയാണ് ഫോൺകോളിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
Top Stories