#VDSatheesan | ഗണ്‍മാന്‍മാരുടെ മർദ്ദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

#VDSatheesan | ഗണ്‍മാന്‍മാരുടെ മർദ്ദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ
Oct 4, 2024 04:16 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് ക്രിമിനലുകള്‍ ക്രൂരമായി മർദിക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്.

അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരും ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ല.

പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉചജാപകസംഘം തന്നെയാണ് ഈ അന്വേഷണവും അട്ടിമറിച്ചത്. പൊലീസിനെ പരിഹാസ്യരാക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്.

പക്ഷേ ഇതു കൊണ്ടൊന്നും പോരാട്ടം അവസാനിക്കുമെന്നു കരുതേണ്ട. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകും. പൊലീസിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും പോകും.

സര്‍ക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. എക്കാലവും പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കില്ലെന്ന് സി.പി.എമ്മിന്റെ ഗുണ്ടാ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ ഓര്‍ക്കണം.

കാലം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് അത്തരക്കാര്‍ മനസിലാക്കിയാല്‍ നല്ലതെന്നും വി.ഡി. സതീശൻ പറഞ്ഞു.

#Beating #gunmen #Investigation #sabotaged #subpoena #ChiefMinister #office #VDSatheesan

Next TV

Related Stories
#imprisonment | നിസ്‌കാരമുറിയിലും ടെറസിൽവെച്ചും വിദ്യാർഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 70 വർഷം കഠിനതടവ്

Nov 29, 2024 08:09 PM

#imprisonment | നിസ്‌കാരമുറിയിലും ടെറസിൽവെച്ചും വിദ്യാർഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 70 വർഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സിന്ധു ഹാജരായി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്...

Read More >>
#ganja |  പൊലീസിനെ കണ്ട് ഓടി; പരിശോധയിൽ കണ്ടെത്തിയത് 1.44 കിലോ ഗ്രാം കഞ്ചാവ്, കോഴിക്കോട് യുവാവ് അറസ്റ്റിൽ

Nov 29, 2024 07:29 PM

#ganja | പൊലീസിനെ കണ്ട് ഓടി; പരിശോധയിൽ കണ്ടെത്തിയത് 1.44 കിലോ ഗ്രാം കഞ്ചാവ്, കോഴിക്കോട് യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന് സമീപത്ത് വെച്ച് പൊലീസ് പട്രോളിംഗിനിടെയാണ് സമദ്...

Read More >>
#PoliceCase | ചികിത്സയ്ക്കിടെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

Nov 29, 2024 07:13 PM

#PoliceCase | ചികിത്സയ്ക്കിടെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം...

Read More >>
#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

Nov 29, 2024 07:12 PM

#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍...

Read More >>
#worm | ഹോസ്റ്റൽ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; കപ്പ പുഴുങ്ങി വിതരണം ചെയ്ത് പ്രതിഷേധിച്ച് എബിവിപി

Nov 29, 2024 07:12 PM

#worm | ഹോസ്റ്റൽ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; കപ്പ പുഴുങ്ങി വിതരണം ചെയ്ത് പ്രതിഷേധിച്ച് എബിവിപി

എബിവിപി യൂണിറ്റിലെ വിദ്യാര്‍ത്ഥികൾ 20 കിലോ കപ്പയാണ് വളപ്പിനുള്ളിൽ വേവിച്ച് തൈരും കാന്താരിയും ചേർത്ത് കറിയാക്കി വിതരണം...

Read More >>
#VShivankutty | ‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’ -വി.ശിവൻകുട്ടി

Nov 29, 2024 07:04 PM

#VShivankutty | ‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’ -വി.ശിവൻകുട്ടി

നേമം മണ്ഡലത്തിലെ 17 സ്കൂളുകളിൽ ഒരു കോടി മുതൽ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ...

Read More >>
Top Stories