#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും
Oct 4, 2024 06:11 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി - ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം എന്നിവയടക്കം ഭരണപക്ഷത്തിനെതിരായ നിരവധി ആരോപണങ്ങൾ കത്തി നിൽക്കെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും.

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.

വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും.

അതേസമയം, കണക്കുകളിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ഉയർത്തും. ഈ മാസം 7ന് സഭ സമ്മേളനം തുടരുമ്പോൾ സർക്കാറിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഇടത് സ്വതന്ത്രൻ അൻവറിന്‍റെ സീറ്റ് മാറ്റം കൊണ്ടും ഈ സമ്മേളനം ശ്രദ്ധേയമാകും. എൽഡിഎഫ് മുന്നണി വിട്ട അൻവര്‍ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുക.

#Opposition #weaponize #including #ChiefMinister #PR #agency #controversy #Assembly #session #will #begin #today

Next TV

Related Stories
നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

Jul 10, 2025 07:08 PM

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും...

Read More >>
പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

Jul 10, 2025 07:00 PM

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ;...

Read More >>
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
Top Stories

GCC News

//Truevisionall