#vtbalram | 'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

#vtbalram | 'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം
Oct 3, 2024 05:30 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ‘ദി ഹിന്ദു’വുമായി നടത്തിയ വിവാദ അഭിമുഖത്തിനിടെ പി.ആർ ഏജൻസിയുടെ പ്രതിനിധി കടന്നുവന്നുവെന്ന് സമ്മതിച്ച മുഖ്യമ​ന്ത്രിയോട് ചോദ്യവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ‘അയാളോട്‌ "കടക്ക്‌ പുറത്ത്‌" എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?’ എന്നാണ് ബൽറാം ചോദിച്ചത്.

ഹിന്ദു പത്രം അഭിമുഖത്തിനായി ആവശ്യപ്പെട്ടുവെന്ന് ആലപ്പുഴയിലെ സി.പി.എം നേതാവ് ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ പറഞ്ഞുവെന്നും ഹിന്ദു പത്രത്തിന് അഭിമുഖം നൽകുന്നത് താൽപര്യമുള്ള കാര്യമായതിനാൽ സമ്മതിച്ചുവെന്നുമാണ് പിണറായി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

‘ഞാനോ സർക്കാരോ ഒരു പിആർ എജൻസിസെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആർ ഏജൻസിക്കു വേണ്ടി ഞാനോ സർക്കാരോ ചെലവഴിച്ചിട്ടില്ല.

ദേവകുമാറിന്റെ മകനെ രാഷ്ട്രീയമായി അറിയാം. ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നിൽക്കുന്നയാളാണ്. അയാൾ ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിനു തയാറായി എന്നേയുള്ളൂ. മറ്റു കാര്യങ്ങൾ അവർ തമ്മിലുള്ളതാണ്, എനിക്കറിയില്ല. അഭിമുഖത്തിലെ വിവാദമായ ഭാഗം സുബ്രഹ്മണ്യന്റെ കയ്യിൽനിന്നു വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.

ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു കരുതിയത്. പിന്നെയാണ് പിആർ ഏജൻസിയുെട ആളാണെന്നു മനസ്സിലായത്, എനിക്ക് അവരെ പരിചയവും ബന്ധവുമില്ല. ഒരു പിആർ ഏജൻസിയുമായും എനിക്കു ബന്ധമില്ല’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആദ്യ പോസ്റ്റിന് പിന്നാലെ ബൽറാം അടുത്ത പോസ്റ്റ് ചെയ്തിരുന്നു. അതിൽ 'ഹ ഹ ഹ ഹ അനക്കറിയില്ല ഹി ഹി ഹി ഹി അനക്കറിയില്ല ഹു ഹു ഹു ഹു അനക്കറിയില്ല' എന്നാണ് ബൽറാം കുറിച്ചത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇന്റർവ്യൂ നടക്കുന്നിടത്തേക്ക്‌ രണ്ടാമത്‌ ആരോ ഒരാൾ കയറി വന്നെന്നും അത്‌ പിആർ ഏജൻസിക്കാരനാണെന്ന് അറിയില്ലായിരുന്നെന്നും മുഖ്യമന്ത്രി. അയാളോട്‌ "കടക്ക്‌ പുറത്ത്‌" എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?


#Ha #ha #ha #ha #I #don't #know #Why #didn't #Mr. #PinarayiVijayan #tell #him #get out #VTBalram

Next TV

Related Stories
#accident |   കുറ്റ്യാടി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

Oct 3, 2024 08:41 PM

#accident | കുറ്റ്യാടി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വന്ന ഇലക്ട്രിക്ക് കാർ ഏഴാം വളവിൽ വളവ് തിരിയുന്നതിനിടെ താഴ്ച്ചയിലേക്ക്...

Read More >>
#Manaf | അർജുന്റെ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യരുത്; 75,000 രൂപ ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സിന് ഉപകാരപ്പെടാന്‍' - മനാഫ്

Oct 3, 2024 08:11 PM

#Manaf | അർജുന്റെ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യരുത്; 75,000 രൂപ ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സിന് ഉപകാരപ്പെടാന്‍' - മനാഫ്

ലോറിയുടമ മനാഫല്ല, മുബീന്‍ എന്നയാളാണെന്ന അര്‍ജുന്റെ ഭാര്യയുടെ പ്രതികരണം വന്നപ്പോള്‍ വീട്ടുകാരുമായി സംസാരിച്ചതാണ്. മാത്രമല്ല, മുബിന്റെ...

Read More >>
#holyday | നവരാത്രി ആഘോഷം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11-ന് അവധി

Oct 3, 2024 08:10 PM

#holyday | നവരാത്രി ആഘോഷം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11-ന് അവധി

മുൻപ് പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും 11-ന് അവധി പ്രഖ്യാപിച്ചിരുന്നു....

Read More >>
#PSasi | ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം; അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി

Oct 3, 2024 08:02 PM

#PSasi | ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം; അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി...

Read More >>
#death | കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

Oct 3, 2024 07:38 PM

#death | കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

ഇന്നലെ ഉച്ചക്ക് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ...

Read More >>
#founddeath | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 07:36 PM

#founddeath | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യാ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക...

Read More >>
Top Stories