#Hedgehog | കോഴിക്കോട് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

#Hedgehog | കോഴിക്കോട് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
Oct 2, 2024 08:59 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്പലത്തില്‍ ലിജിലി(34) നാണ് കാലില്‍ പരിക്കേറ്റത്.

ഇന്നലെ രാത്രി 11.30ഓടെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ലിജില്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളന്‍പന്നി ഓടുകയായിരുന്നു. ബൈക്കിന്‍റെ ടയറിനുള്ളില്‍ കുടുങ്ങിയതോടെ മുള്ളന്‍പന്നി ലിജിലിനെ ആക്രമിച്ചു.

ആക്രമണത്തിൽ ലിജിലിന്‍റെ വലത് കാലിലെ വിരലില്‍ മുള്ള് തുളച്ചു കയറുകയും ചെയ്തു. റോഡില്‍ വീണുപോയ യുവാവിനെ ബഹളം കേട്ടെത്തിയ സമീപത്തെ വീട്ടുകാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ഇവിടെ വച്ച് മുള്ള് നീക്കം ചെയ്‌തെങ്കിലും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സാരമുള്ള പരിക്ക് അല്ലാത്തതിനാല്‍ യുവാവ് പിന്നീട് വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ ലിജിലിന്റെ ബൈക്കിന് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. യുവാവിനെ മുള്ളൻപന്നി ആക്രമിച്ച പ്രദേശം ജനവാസ മേഖലയാണെങ്കിലും ഇവിടെ മുള്ളന്‍ പന്നി, കാട്ടുപന്നി തുടങ്ങിയ ജീവികള്‍ യഥേഷ്ടമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

രാത്രി സമയങ്ങളില്‍ മുള്ളൻപന്നിയടക്കമുള്ള വന്യ മൃഗങ്ങളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും വനം വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

#Youth #injured #Kozhikode #porcupine #attack

Next TV

Related Stories
#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

Oct 2, 2024 10:46 PM

#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഇതിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി...

Read More >>
#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

Oct 2, 2024 10:15 PM

#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന...

Read More >>
#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

Oct 2, 2024 10:08 PM

#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

ഇതോടെ ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവച്ചു. കഴിഞ്ഞ സമ്മേളനത്തിലും ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത...

Read More >>
#Heavyrain |  കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 2, 2024 10:07 PM

#Heavyrain | കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

Read More >>
#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

Oct 2, 2024 10:03 PM

#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

വെട്ടേറ്റ മൂന്നുപേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും...

Read More >>
#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

Oct 2, 2024 09:47 PM

#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

ആദ്യഘട്ടത്തിൽ കൊല്ലം മുതൽ എറണാകുളം വരെ ആയിരിക്കും ട്രെയിൻ സർവീസ്...

Read More >>
Top Stories