#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി
Oct 1, 2024 01:20 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്.

അതില്‍ കൂടുതലൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ലെന്ന് പി ശശി പറഞ്ഞു. 'അതില്‍ കുഴപ്പമില്ല. പാര്‍ട്ടി പറഞ്ഞതില്‍ കൂടുതലൊന്നും പറയാന്‍. എല്ലാ റിപ്പോര്‍ട്ടുകളും വിടട്ടെ, പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതേ എനിക്കും പറയാന്‍ ഉള്ളൂ', പി ശശി പറഞ്ഞു.

ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, 'നിങ്ങള്‍ എന്തിനാണ് എന്നെ ആക്രമിക്കുന്നത്' എന്നും പി ശശി ചോദിച്ചു. പി ശശിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി സോഷ്യല്‍മീഡിയയിലൂടെ പി വി അന്‍വര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം.

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു.

ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന് അന്‍വര്‍ പറയുന്നു. പി ശശിക്ക് തന്നോട് വൈരാഗ്യമാണ്.

തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

#attacking #nothing #more #say #CM #said #PSasi

Next TV

Related Stories
#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Nov 28, 2024 09:01 AM

#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കൊല്ലപ്പെട്ട ഫസീലക്കൊപ്പം ലോഡ്ദ് മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചിലാണ് പൊലീസ്...

Read More >>
#stabbed | കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു, പ്രതികൾ പിടിയിൽ

Nov 28, 2024 08:45 AM

#stabbed | കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു, പ്രതികൾ പിടിയിൽ

നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം...

Read More >>
#Murder | ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ

Nov 28, 2024 07:41 AM

#Murder | ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ

പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ്...

Read More >>
Top Stories