#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന
Oct 1, 2024 01:28 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും.

ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസനാണ് പരിപാടിയില്‍ പങ്കെടുത്തത്. തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

സിപിഐഎം-ബിജെപി കൂട്ടുകെട്ട് ആരോപണത്തിനിടെയാണ് വിവാദം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അനുമതി വാങ്ങികൊണ്ടാണ് എന്‍ ഹരിദാസന്‍ പരിപാടിക്കെത്തിയതെന്നാണ് വിവരം.

പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുത്തത് വഴി ബലാദാനികളെ പാര്‍ട്ടി മറന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാരും തന്നെ പരിപാടിക്കെത്തിയിട്ടില്ല.

കോടിയേരിയുടെ ഓര്‍മ്മയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കല പ്രതിമയാണ് അനാച്ഛാദനം ചെയ്യുന്നത്. കോടിയേരിയുടെ രണ്ടാം ഓര്‍മ്മദിനമാണിന്ന്.

#BJPleader #unveil #Kodiyeristatue #indicated #BJPleadership #unhappy #decision

Next TV

Related Stories
Top Stories










Entertainment News