#accident | നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

#accident | നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
Sep 30, 2024 10:38 PM | By VIPIN P V

കൊച്ചി: (truevisionnews.com) വല്ലാർപാടം കണ്ടെയ്ന‌ർ ടെർമിനലിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്.

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് മറ്റു വാഹനങ്ങളിലിടിച്ചാണ് അപകടം. ഗോ ശ്രീ പാലം കടന്നെത്തിയ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയും കാറിലും രോഗിയുമായി വന്ന ആംബുലൻസിന്‍റെ പുറകിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു. കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് ബസ് നിന്നത്.

പരിക്കേറ്റവരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവ‌ർക്ക് സാരമായ പരിക്കേറ്റു. ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വല്ലാർപാടം വൈപ്പിൻ റൂട്ടിൽ രണ്ടു മണിക്കൂറോളം വലിയ ഗതാഗത കുരുക്കനുഭവപ്പെട്ടു.

അപകടത്തിൽപെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബസിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. 20ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

#outofcontrol #bus #collided #ambulance #lorry #Many #people #injured

Next TV

Related Stories
#SoldierBody | വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

Sep 30, 2024 10:48 PM

#SoldierBody | വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

മൃതശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍...

Read More >>
#sirens |ആരും പരിഭ്രാന്തരാകരുത്..! ; മൊബൈൽ ടവറുകളിൽ നിന്നും, സർക്കാർ കെട്ടിടങ്ങളിൽ നിന്നും നാളെ അപകട സൈറൺ മുഴങ്ങും

Sep 30, 2024 10:05 PM

#sirens |ആരും പരിഭ്രാന്തരാകരുത്..! ; മൊബൈൽ ടവറുകളിൽ നിന്നും, സർക്കാർ കെട്ടിടങ്ങളിൽ നിന്നും നാളെ അപകട സൈറൺ മുഴങ്ങും

സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്....

Read More >>
#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

Sep 30, 2024 09:52 PM

#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന്...

Read More >>
#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

Sep 30, 2024 09:42 PM

#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പ്രസ്താവന...

Read More >>
#attack |   പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം,  ഡ്രൈവർക്കെതിരെ കേസ്

Sep 30, 2024 09:36 PM

#attack | പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം, ഡ്രൈവർക്കെതിരെ കേസ്

ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദ്ദിച്ചത്....

Read More >>
#missing | തോട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി, തെരച്ചിൽ ഊർജിതം

Sep 30, 2024 09:32 PM

#missing | തോട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി, തെരച്ചിൽ ഊർജിതം

ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ...

Read More >>
Top Stories










Entertainment News