#JafarIdukki | മുറിയിൽ വച്ച് മോശമായി പെരുമാറി; ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി

 #JafarIdukki | മുറിയിൽ വച്ച് മോശമായി പെരുമാറി; ജാഫർ ഇടുക്കിക്കെതിരെ  ലൈംഗികാതിക്രമ പരാതിയുമായി നടി
Sep 30, 2024 08:22 PM | By Susmitha Surendran

കൊച്ചി : (truevisionnews.com) നടൻ ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു.

ജാഫർ ഇടുക്കിയും മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു.

തുടർന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകി. വിവാദ പരാമർശങ്ങൾ അടങ്ങിയ അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജാഫർ ഇടുക്കിക്കെതിരെ നടി പരാതി നൽകിയിരിക്കുന്നത്.

നേരത്തെ 2012ൽ ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്പോൺസർമാരിലൊരാൾക്കും അന്തരിച്ച നടന്‍ കലാഭവൻ മണിക്കും തന്നെ കാഴ്ച വയ്ക്കാൻ ജാഫർ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു.

നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്.

#actress #from #Aluva #filed #sexual #assault #complaint #against #actor #JafarIdukki.

Next TV

Related Stories
#SoldierBody | വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

Sep 30, 2024 10:48 PM

#SoldierBody | വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

മൃതശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍...

Read More >>
#accident | നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Sep 30, 2024 10:38 PM

#accident | നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവ‌ർക്ക് സാരമായ പരിക്കേറ്റു. ഡ്രൈവര്‍ ആശുപത്രിയില്‍...

Read More >>
#sirens |ആരും പരിഭ്രാന്തരാകരുത്..! ; മൊബൈൽ ടവറുകളിൽ നിന്നും, സർക്കാർ കെട്ടിടങ്ങളിൽ നിന്നും നാളെ അപകട സൈറൺ മുഴങ്ങും

Sep 30, 2024 10:05 PM

#sirens |ആരും പരിഭ്രാന്തരാകരുത്..! ; മൊബൈൽ ടവറുകളിൽ നിന്നും, സർക്കാർ കെട്ടിടങ്ങളിൽ നിന്നും നാളെ അപകട സൈറൺ മുഴങ്ങും

സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്....

Read More >>
#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

Sep 30, 2024 09:52 PM

#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന്...

Read More >>
#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

Sep 30, 2024 09:42 PM

#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പ്രസ്താവന...

Read More >>
#attack |   പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം,  ഡ്രൈവർക്കെതിരെ കേസ്

Sep 30, 2024 09:36 PM

#attack | പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം, ഡ്രൈവർക്കെതിരെ കേസ്

ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദ്ദിച്ചത്....

Read More >>
Top Stories










Entertainment News