#rain | കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്ട്

#rain | കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ  11 ജില്ലകളിൽ യെല്ലോ അലർട്ട്
Sep 30, 2024 03:23 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ശ്രീലങ്കയ്ക്ക്‌ സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്.

കേരള ,തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

#Widespread #heavy #rain #likely #kerala #today #Yellow #alert #11 #districts #including #Kozhikode

Next TV

Related Stories
#KKShailaja | ‘പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല, ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണം’ - കെ കെ ശൈലജ

Sep 30, 2024 05:30 PM

#KKShailaja | ‘പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല, ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണം’ - കെ കെ ശൈലജ

സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ...

Read More >>
#wildelephant | തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Sep 30, 2024 05:12 PM

#wildelephant | തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

ഇതിനുശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് നിന്ന്...

Read More >>
#Siddique|  സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

Sep 30, 2024 04:54 PM

#Siddique| സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

ഇന്ന് ഉച്ചയോടെയാണ് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ജാമ്യം അനുവദിച്ചത്....

Read More >>
#hanged | പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Sep 30, 2024 04:43 PM

#hanged | പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂരിൽ അഗ്രികൾച്ചർ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന ആദിഷിനെ ഞായറാഴ്‌ച രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു...

Read More >>
#FOUNDDEATH | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്

Sep 30, 2024 04:40 PM

#FOUNDDEATH | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്

ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് ദിവസങ്ങൾക്കു മുൻപ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയിൽ...

Read More >>
#accident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ   മരിച്ചു

Sep 30, 2024 04:15 PM

#accident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ മരിച്ചു

സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാൻ ഉച്ചയോടെ...

Read More >>
Top Stories










Entertainment News