ചണ്ഡീഗഢ്: (truevisionnews.com) പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഹരിയാന കോണ്‍ഗ്രസിലെ പത്ത് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാര്‍ട്ടിയുടെ നപടി. ആറ് വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.
എഐസിസിയാണ് പുറത്താക്കിയ കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. ഇതേ കാരണത്താല്‍ മറ്റ് 13 നേതാക്കളെയും പാര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു.
ആറ് വര്‍ഷത്തേക്ക് തന്നെയാണ് ഇവരെയും പുറത്താക്കിയിരുന്നത്. ഗുഹ്‌ല എസ്‌സിയിൽ നിന്നുള്ള നരേഷ് ദണ്ഡേ, ജിന്ദിൽ നിന്നുള്ള പർദീപ് ഗിൽ, പുന്ദ്രിയിൽ നിന്നുള്ള സജ്ജൻ സിംഗ് ദുൽ, പാനിപ്പത്ത് റൂറലിൽ നിന്നുള്ള വിജയ് ജെയിൻ എന്നിവരും പുറത്താക്കപ്പെട്ട അംഗങ്ങളിൽ ഉൾപ്പെടുന്നു.
പാർട്ടിയുടെ ഔദ്യോഗിക നോമിനികൾക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാൻ തയ്യാറെടുത്തവര്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി.
അതേസമയം ഹരിയാന മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവർഷത്തേക്ക് ബി.ജെ.പി.യിൽ നിന്നും പുറത്താക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പുറത്താക്കിയത്. റാനിയ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ചൗട്ടാല ബി.ജെ.പി. വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു.
#antiparty #activity #Congress #suspended #ten #leaders #six #years