#Suspended | പാർട്ടി വിരുദ്ധ പ്രവർത്തനം; പത്ത് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്‌

#Suspended | പാർട്ടി വിരുദ്ധ പ്രവർത്തനം; പത്ത് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്‌
Sep 30, 2024 02:32 PM | By VIPIN P V

ചണ്ഡീഗഢ്‌: (truevisionnews.com) പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഹരിയാന കോണ്‍ഗ്രസിലെ പത്ത് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാര്‍ട്ടിയുടെ നപടി. ആറ് വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.

എഐസിസിയാണ് പുറത്താക്കിയ കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. ഇതേ കാരണത്താല്‍ മറ്റ് 13 നേതാക്കളെയും പാര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു.

ആറ് വര്‍ഷത്തേക്ക് തന്നെയാണ് ഇവരെയും പുറത്താക്കിയിരുന്നത്. ഗുഹ്‌ല എസ്‌സിയിൽ നിന്നുള്ള നരേഷ് ദണ്ഡേ, ജിന്ദിൽ നിന്നുള്ള പർദീപ് ഗിൽ, പുന്ദ്രിയിൽ നിന്നുള്ള സജ്ജൻ സിംഗ് ദുൽ, പാനിപ്പത്ത് റൂറലിൽ നിന്നുള്ള വിജയ് ജെയിൻ എന്നിവരും പുറത്താക്കപ്പെട്ട അംഗങ്ങളിൽ ഉൾപ്പെടുന്നു.

പാർട്ടിയുടെ ഔദ്യോഗിക നോമിനികൾക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാൻ തയ്യാറെടുത്തവര്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി.

അതേസമയം ഹരിയാന മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവർഷത്തേക്ക് ബി.ജെ.പി.യിൽ നിന്നും പുറത്താക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പുറത്താക്കിയത്. റാനിയ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ചൗട്ടാല ബി.ജെ.പി. വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു.

#antiparty #activity #Congress #suspended #ten #leaders #six #years

Next TV

Related Stories
 #Complaint | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; 20-കാരന്റെ വീടിന് തീയിട്ട് നാട്ടുകാർ

Sep 30, 2024 07:04 PM

#Complaint | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; 20-കാരന്റെ വീടിന് തീയിട്ട് നാട്ടുകാർ

ഡ്രൈവറായി ജോലിചെയ്യുന്ന ഐ.ടി.ഐ. വിദ്യാര്‍ഥികൂടിയായ യുവാവ് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു...

Read More >>
#needle | തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർ സൂചി മറന്നുവെച്ചെന്ന് ആരോപണം

Sep 30, 2024 04:51 PM

#needle | തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർ സൂചി മറന്നുവെച്ചെന്ന് ആരോപണം

സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ...

Read More >>
#Siddique | പീഢനക്കേസിൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

Sep 30, 2024 01:56 PM

#Siddique | പീഢനക്കേസിൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി...

Read More >>
#theft | ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു, അന്വേഷണം

Sep 30, 2024 01:34 PM

#theft | ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു, അന്വേഷണം

ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി....

Read More >>
#sexuallyassaulting |  ലൈംഗികാതിക്രമ പരാതി, അധ്യാപിക അറസ്റ്റിൽ

Sep 30, 2024 01:27 PM

#sexuallyassaulting | ലൈംഗികാതിക്രമ പരാതി, അധ്യാപിക അറസ്റ്റിൽ

സൗന്ദര്യ ആറ് മാസം മുൻപാണ് ഈ സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായി ജോലിയിൽ...

Read More >>
#Corruptioncase | സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസ്; അന്വേഷണത്തിനായി നാല് സ്പെഷൽ ടീം

Sep 29, 2024 10:11 PM

#Corruptioncase | സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസ്; അന്വേഷണത്തിനായി നാല് സ്പെഷൽ ടീം

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ...

Read More >>
Top Stories










Entertainment News